video
play-sharp-fill

ശബരിമലയില്‍ ഫാസിസ്റ്റുകള്‍ വിശ്വാസത്തെ ആയുധമാക്കി മാറ്റിയപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്‌ ; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ശബരിമലയില്‍ ഫാസിസ്റ്റുകള്‍ വിശ്വാസത്തെ ആയുധമാക്കി മാറ്റിയപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്‌ ; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Spread the love

കോട്ടയം : ശബരിമലയില്‍, വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി ഫാസിസ്റ്റ് ശക്തികള്‍ ഉപയോഗപ്പെടുത്തിയപ്പോഴാണ് സര്‍ക്കാര്‍ നിലപാട് എടുത്തതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വിശ്വാസം ഉയര്‍ത്തി കൊണ്ടുവരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തലം ഉയര്‍ത്തി ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേനത്തിന്റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തി. ജീവിത പ്രശ്‌നങ്ങളില്‍ മതം കൂട്ടികുഴയ്ക്കരുതെന്നും വിശ്വാസത്തെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.തൊലിപ്പുറത്തുള്ള വര്‍ത്തമാനമല്ലാതെ, വസ്തുതാപരമായി കാര്യങ്ങളെ കണ്ട് അതിജീവിക്കാനുള്ള ഇടപെടല്‍ താഴേ തലത്തിലേക്ക് പോകുകയല്ലാതെ മറ്റ് കുറുക്കുവഴികള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.