തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സെപ്തംബർ 24ന് മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിക്കും; തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന ടൂറിസം ഗ്രാമത്തിൽ നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തും
കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സെപ്തംബർ 24 ചൊവ്വാഴ്ച രാവിലെ 8ന് മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിക്കും. ഹരിത ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന ടൂറിസം ഗ്രാമത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തും.
മീനച്ചിലാർ-മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ഈവർഷത്തെ ആമ്പൽ ഫെസ്റ്റ് ഒരാഴ്ചക്കകം പൂർത്തിയാകും.
ജെ. ബ്ലോക്ക്, തിരുവിയ്ക്കരി പാടശേഖരങ്ങളിൽ കൃഷിക്കായി വെള്ളം വറ്റിക്കാനാരംഭിച്ചതോടെ ആമ്പൽ പൂക്കൾ നശിക്കും. ഈ വർഷം 150 വള്ളങ്ങളാണ് നാൽപത് ദിവസങ്ങളിലായി ജലയാത്രകൾ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂക്കൾ വിറ്റതിലൂടെ കുടുംബശ്രീ പ്രവർത്തകരും പാർക്കിംഗ് സ്ഥലമൊരുക്കിയും ഭക്ഷണങ്ങൾ നൽകിയതും ഉൾപ്പെടെ തദ്ദേശീയ ജനതക്ക് രണ്ടുകോടി രൂപയിലേറെ വരുമാനം സ്വന്തമാക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ചതായി നദീ പുനർസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ അറിയിച്ചു.