play-sharp-fill
മന്ത്രി കെ.ടി ജലീലിന് കോവിഡ് : സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് മന്ത്രിമാർക്ക്

മന്ത്രി കെ.ടി ജലീലിന് കോവിഡ് : സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് മന്ത്രിമാർക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചെങ്കിലും മന്ത്രി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.


മന്ത്രിയുടെ ആരോഗ്യനിലയിൽ യാതൊരു പ്രശ്‌നവുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജലീലിന് പിന്നാലെ കഴിഞ്ഞ ദിവസം മന്ത്രി എം എം മണിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡിന് പുറമെ എം.എം മണിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൂടി ഉള്ളതിനാലാണ് പ്രത്യേക പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്നലെ മാത്രം രണ്ട് മന്ത്രിമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ ടി ജലീൽ. നേരത്തെ തോമസ് ഐസക്കിനും, ഇ പി ജയരാജനും, വി എസ് സുനിൽ കുമാറിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.