
തിരുവനന്തപുരം: കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനല്‍ ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തില്‍ ഹോണടിച്ചെത്തിയ സംഭവത്തില്‍ നടപടിയെടുത്ത് മന്ത്രി കെബി ഗണേഷ് കുമാർ. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒ യ്ക്ക് നിർദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. നിയമ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ബഹുമാനപ്പെട്ട എംഎല്‍എ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ഫയർ എഞ്ചിൻ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണെന്ന് ഗണേഷ് കുമാർ പരിപാടിക്കിടെ ചോദിച്ചു.
നേരത്തെ കെഎസ്ആർടിസി ബസിന്റെ ഡാഷ് ബോർഡില്‍ കുപ്പികള്‍ കൂട്ടിയിട്ടതിന് മന്ത്രി ബസ് നിറുത്തിച്ച് ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ.എസിനെ നടപടിയുടെ ഭാഗമായി തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group