ഓണംതുരുത്ത്, കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച (21/06/25) മന്ത്രി കെ. രാജൻ നിർവഹിക്കും

Spread the love

കോട്ടയം: ഓണംതുരുത്ത്, കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ശനിയാഴ്ച (ജൂൺ 21) നിർവഹിക്കും.

കൈപ്പുഴ സെന്റ് ജോർജ് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11ന് നടക്കുന്ന ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും.

നീണ്ടൂർ ആയിരവേലിൽ സ്വദേശി റോയിസ് എബ്രഹാം സൗജന്യമായി വിട്ടു നൽകിയ എട്ട് സെന്റ് ഭൂമിയിലാണ് ഓണംതുരുത്ത് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. കൈപ്പുഴ ഇടമറ്റത്ത് കണ്ടത്തിൽ വീട്ടിൽ പരേതനായ ജോസഫ് ലൂക്കോസ്, ചെറുപുഷ്പവിലാസത്തിൽ ജോർജ് കുട്ടി എന്നിവർ നൽകിയ എട്ട് സെന്റ് ഭൂമിയിലാണ് കൈപ്പുഴ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ എം.പിമാരായ അഡ്വ. കെ.ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ. മാണി എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സ്വാഗതം ആശംസിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ശ്രീജിത്ത്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, റോസമ്മ സോണി, ബ്ലോക്ക് പഞ്ചായഅംഗം തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൂയി മേടയിൽ, പുഷ്പമ്മ തോമസ്, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, എം.റ്റി. കുര്യൻ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, പ്രശാന്ത് നന്ദകുമാർ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, നാട്ടകം സുരേഷ്, ജിയാഷ് കരീം, അസീസ് ബഡായി, അഡ്വ. ജയ്‌സൻ ജോസഫ്, ലിജിൻ ലാൽ, റ്റി.സി. അരുൺ, നിബു എബ്രഹാം, ടോമി വേദഗിരി എന്നിവർ പങ്കെടുക്കും.