video
play-sharp-fill

പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി ദേശീയ പതാക ഉയർത്തുന്നതിനിടെ കയറിൽ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയർത്തി

പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി ദേശീയ പതാക ഉയർത്തുന്നതിനിടെ കയറിൽ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയർത്തി

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ ദേശീയ പതാക ഉയർത്തിയതിൽ പിഴവ്. മന്ത്രി വീണാ ജോർജ് പതാക ഉയർത്തുന്നതിനിടെയിൽ അത് കയറിൽ കുരുങ്ങുകയായിരുന്നു.

പകുതി ഉയർന്ന ദേശീയ പതാക അത് ചുറ്റിയിരുന്ന കയറിൽ കുടുങ്ങി. തുടർന്ന് ഉദ്യോഗസ്ഥർ പതാക തിരിച്ചിറക്കി. പതാക കെട്ടിയതിലെ അപാകതകൾ പരിഹരിച്ച ശേഷം വീണ്ടും ഉയർത്തുകയായിരുന്നു.തുടർന്ന് മന്ത്രിയും ജില്ലാ കളക്ടറും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

അതേസമയം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ നിലനിൽപ്പിന് ഫെഡറലിസം അടിസ്ഥാനഘടകമാണ്. മതനിരപേക്ഷത ഇല്ലെങ്കിൽ സ്വാതന്ത്ര്യം ഉറപ്പാക്കാനാകില്ലെന്നും ഭക്ഷണവും വീടും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.