play-sharp-fill
‘രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ടു വന്ന് വേറെ പരിപാടിയാണ് ഇവളെപ്പോലുള്ളവൾമാരുണ്ടങ്കിൽ പാർട്ടിയും നാറും നാടും നാറും’; മന്ത്രി ജി സുധാകരനെ കുടുക്കിയത് മുൻ വനിതാ പേഴ്‌സണൽ സ്റ്റാഫിനെതിരായ ഈ അശ്ലീല പരമാർശം

‘രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ടു വന്ന് വേറെ പരിപാടിയാണ് ഇവളെപ്പോലുള്ളവൾമാരുണ്ടങ്കിൽ പാർട്ടിയും നാറും നാടും നാറും’; മന്ത്രി ജി സുധാകരനെ കുടുക്കിയത് മുൻ വനിതാ പേഴ്‌സണൽ സ്റ്റാഫിനെതിരായ ഈ അശ്ലീല പരമാർശം

സ്വന്തം ലേഖകൻ

”ഇവളെപ്പോലുള്ളയാളുകളെ വച്ചോണ്ടിരുന്നാൽ പാർട്ടിയും നാറും നാടും നാറും. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാൽ ഇവൾക്ക് വേറെ പരിപാടിയായിരുന്നു. ഇവൾ എന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.”മന്ത്രി ജി സുധാകരനെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കേസിൽ കുടുക്കിയത് ഇങ്ങിനെ ഏറ്റവും ഹീനമായ ആക്ഷേപത്തെ തുടർന്നാണെന്ന് ഇര ഉഷയുടെ വെളിപ്പെടുത്തൽ. 2016 ഫെബ്രുവരി 28 ന് അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ജിസുധാകരൻ നടത്തിയ അശ്ലീല പരാമർശം വ്യക്തി എന്ന നിലയിലുള്ള മുറിപ്പെടുത്തൽ ആഴത്തിലാക്കിയത് അത് ഒരു പൊതുസമൂഹത്തിന്റെ മുമ്പിൽ വെച്ച് നടത്തിയത് കൊണ്ടാണ്.

ജി സുധാകരൻ സഹകരണ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിൽ തനിക്കെതിരേ കടുത്ത അപമാനിക്കലാണ് നടത്തിയതെന്ന് പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന തോട്ടപ്പള്ളി സ്വദേശിനി ഉഷ സാലി നൽകിയ പരാതിയിൽ പറയുന്നു. പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നപ്പോൾ 20,000 രൂപ താൻ ശമ്പളം കൊടുത്തിരുന്നു. അതുകൊണ്ടാണ് അവള് വീടുവച്ചത്. അവളുടെ മകളുടെ കല്യാണം നടത്തിക്കൊടുത്തത് ഞാനാണ്. എന്നെല്ലാം മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അത്രയൊന്നും ശമ്പളം ഇല്ലായിരുന്നു. മകളുടെ കല്യാണത്തിന് തലേദിവസം വന്ന് 500 രൂപയാണ് ആകെ തന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതൊന്നുമല്ല എന്നെ പൊതുവേദിയിൽ വച്ച് അത്രയും അധിക്ഷേപിച്ചതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് അവർ പരാതിയിൽ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തോട്ടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും പാർട്ടി അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുമുൾപ്പെടെ നിരവധി പാർട്ടി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ അപമാനം ആരും ചോദിച്ചില്ല. പാർട്ടിക്ക് പരാതി നൽകിയിട്ട് തിരിഞ്ഞുനോക്കിയില്ല. പിണറായി മുഖ്യമന്ത്രിയായ ശേഷം പരാതി നൽകി, പോലീസിലും പരാതി നൽകി. ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് കോടതിയിൽ പോയത്.

ഇന്ത്യയിലെ വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയ്ക്കും മേലിൽ ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്ന് കരുതിയാണ് കേസ് കൊടുത്തത്. മൂന്ന് വർഷമായി തുടരുന്ന പോരാട്ടം ഇനിയും തുടരുമെന്ന് ഇവർ പറയുന്നു. മന്ത്രി ജി സുധാകരനതിരെ സ്ത്രീ വിരുദ്ധതയ്ക്ക് കേസ് എടുക്കാൻ അമ്പപ്പുഴ ജുഡീഷ്വൽ ഒന്നാംക്ലാസ് മജിസ്‌ട്രേററ് കോടതിയാണ് ഇന്നലെ ഉത്തരവിട്ടത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തനിക്കെതിരെ മൈക്കിലൂടെ പൊതുവേദിയിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉഷ പരാതിനൽകിയത്. ഉഷ അമ്ബലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാഞ്ഞതോടെ റഫർ റിപ്പോർട്ടായി കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു.

സുധാകരന് വേണ്ടി രാപകലില്ലാതെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം ഉൾപ്പെടെ 25 വർഷം പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടയാളായിട്ടും ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷൻ ഏരിയാ കമ്മറ്റി അംഗവും ഒക്കെ ആയിരിക്കുമ്പൾ റോഡ് ഉദ്ഘാടനത്തിന് വന്ന വേദിയിൽ വിളിച്ചിരുത്തി കൈചൂണ്ടി എടീ പോടീയെന്നെല്ലാം വിളിച്ചു. എന്തെങ്കിലും തെറ്റുണ്ടെങ്കിലും അത് പേഴ്‌സണലായി ചൂണ്ടിക്കാട്ടാൻ അവസരമുണ്ടായിട്ടും അത് ചെയ്യാതെ വേദിയിൽ വിളിച്ചിരുത്തി കൈചൂണ്ടിക്കൊണ്ടാണ് എടീ പോടീ എന്നൊക്കെ വിളിച്ചത്. നിന്നെ ഇനി മേലാൽ ഈ പാർട്ടിയിൽ കണ്ടുപോകരുതെന്നും പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് കള്ളപ്പരാതിയുണ്ടാക്കി പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആയിരുന്നു പാർട്ടിയുടെ ശ്രമം. 10 വർഷം ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന ഭർത്താവ് സാലിയെ ഒരു കാരണവുമില്ലാതെ പാർട്ടി പുറത്താക്കി. പത്രസമ്മേളനം വിളിച്ച് നടന്ന കാര്യങ്ങൾ പറഞ്ഞ് പാർട്ടിയിൽ നിന്ന് രാജിവക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. അതേസമയം പാർട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങളാണ് മന്ത്രിയുടെ മോശം പെരുമാറ്റത്തിന് കാരണമെന്നു മുൻ സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ ഉഷയുടെ ഭർത്താവ് സാലി വ്യക്തമാക്കുന്നു. വിവാദ സംഭവങ്ങൾക്ക് പിന്നാലെ ഉഷയും ഭാര്യയും സിപിഐ യിലേക്ക് മാറിയിരിക്കുകയാണ്.