ഗോസമൃദ്ധി പദ്ധതി: കാലികള്‍ക്ക് സൗജന്യ നിരക്കില്‍ ഇൻഷ്വറൻസ് നടപ്പിലാക്കും : മന്ത്രി ജെ ചിഞ്ചുറാണി

Spread the love

സ്ഥാനത്തെ കാലികള്‍ക്കാകെയുള്ള ഇൻഷ്വറൻസിനായി ഗോസമൃദ്ധി പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. തട്ടാർകോണം വെറ്ററിനറി സബ് സെൻ്ററിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയില്‍ 15 ശതമാനം പ്രീമിയം മാത്രമാണ് കർഷകർ വഹിക്കേണ്ടത്.

വർഷംതോറും ഒരു ലക്ഷത്തോളം പശുക്കുട്ടികളെ സർക്കാർ ദത്തെടുത്ത്, തീറ്റനല്‍കി സംരക്ഷിക്കും. പരാദരോഗങ്ങളുടെ നിയന്ത്രണവും ഇങ്ങനെ സാധ്യമാകും. സൈബർ സംവിധാനത്തിലൂടെ മൃഗചികിത്സകള്‍ ഏകോപിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതിയും കൊല്ലത്ത് നടപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചർമ്മമുഴ രോഗം വന്ന് ഉരുക്കളെ നഷ്ടപ്പെട്ട 38 കർഷകർക്ക് നഷ്ടപരിഹാരം മന്ത്രി വിതരണം ചെയ്തു.തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു അധ്യക്ഷയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ കർഷകർക്കുള്ള കിറ്റ് വിതരണം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തംഗം സെല്‍വി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി. വിലാസിനി, സജാദ് സലിം, ശിവകുമാർ, ഷീബ, സുർജിത്, സതീഷ് കുമാർ, സജീവ്, ഹുസൈൻ, ഷാനിബ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി ഷൈൻകുമാർ, ഡോ. ഷീബ പി ബേബി, ഡോ. രമ ജി. ഉണ്ണിത്താൻ, ഡോ. വിനോദ് ചെറിയാൻ, ഡോ. ടിൻസി തുടങ്ങിയവർ സംസാരിച്ചു.