play-sharp-fill
നാട് പ്രളയത്തിൽ മുങ്ങി: ജനം ദുരിതക്കയത്തിൽ; ‘കോട്ടയത്തെ’ മന്ത്രി വിനോദയാത്രയിൽ

നാട് പ്രളയത്തിൽ മുങ്ങി: ജനം ദുരിതക്കയത്തിൽ; ‘കോട്ടയത്തെ’ മന്ത്രി വിനോദയാത്രയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കേരളം മുഴുവൻ പ്രളയജലത്തിൽ കൈകാലിട്ടടിക്കുമ്പോൾ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിനോദ യാത്രയിൽ. സി പി ഐ ക്കാരനായ മന്ത്രി കെ.രാജുവാണ് ജനം മഴക്കെടുതിയിൽ വലയുമ്പോൾ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ജർമ്മിനിയിൽ സന്ദർശനം നടത്തി ഉല്ലസിക്കുന്നത്. ദുരന്ത സമയത്തെ മന്ത്രിയുടെ സന്ദർശനത്തിൽ സി പി ഐ യിലെയും സി പി എമ്മിലെയും ഒരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും എതിർപ്പും പ്രതിഷേധവും അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
കാലവർഷത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും ഒന്നര ലക്ഷത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും മാറ്റുന്നതിനു കേരളം സാക്ഷ്യം വഹിക്കുന്നതിനിടെയാണ് മന്ത്രിയുടെ സംഘത്തിന്‍റേയും വിനോദ യാത്ര.

വനംമന്ത്രി കെ. രാജുവാണ് ഓഗസ്റ്റ് പതിനാറിന് പ്രളയക്കെടുതി വകവയ്ക്കാതെ, ദുരിതാശ്വാസ പ്രവർത്തനത്തിന് നിൽക്കാതെ വിദേശത്തേക്ക് ഉല്ലാസ യാത്രയ്ക്ക് പുറപ്പെട്ടത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഐ പാർട്ടി നേതൃത്വത്തിന്‍റെയും അനുമതി കൂടാതെയാണ് ഇന്നലത്തെ യാത്രയെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഈ പ്രോഗ്രാമിന് നേരത്തെ സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന വാദമാണ്ടെ മന്ത്രിയും സംഘവും നിരത്തുന്നത്. പ്രളയവും മഴക്കെടുതിയും ഏറ്റവും കൂടുതലുള്ള കോട്ടയം ജില്ലയുടെ ചുമതലയും മന്ത്രി രാജുവിനാണ് . ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയിൽ മലയാളക്കര വിറങ്ങലിച്ചു നിൽക്കവേ മന്ത്രി രാജുവിന്‍റെ വിദേശ ഉല്ലാസയാത്ര മുന്നണിയിലും പാർട്ടിയിലും കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുകയാണ്.