
അർജന്‍റീന ഫുട്ബോള്‍ ടീമിന്‍റെയും മെസിയുടെയും കേരള സന്ദർനവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ദേഷ്യപ്പെട്ട് പ്രതികരിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാൻ. തൃശൂർ എരുമപ്പെട്ടിയില്‍ സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
മെസ്സിയുടെയും സംഘത്തിന്റെയും വരവിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആരാഞ്ഞ മാധ്യമപ്രവർത്തകരുടെ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ചാണ് മന്ത്രി സ്കൂളിലേക്ക് കയറിയത്. മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എസി. മൊയ്തീനും മറ്റുള്ളവരും മാധ്യമങ്ങളോട് തട്ടിക്കയറി.
മെസിയെത്തുമെന്ന് പറഞ്ഞ് പരത്തി ദുരൂഹ ഇടപാടുകള്‍ നടത്തിയതായി ഹൈബി ഈഡൻ ആരോപണമുന്നയിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമായാണ് മന്ത്രിയെ കൂടുതൽ പ്രകോപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



