ദേശീയ പാത വികസനം 2025 ഓടെ പൂര്‍ത്തിയാക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്.എന്നാല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഒരു മാസം മുമ്പ് തന്നെ 50 പാലങ്ങളുടെ പണി പൂര്‍ത്തിയായി:
സ്വന്തം ലേഖകൻ
കോഴിക്കോട്: മലയാളികളുടെ ചിരകാല സ്വപ്നമായ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ദേശീയപാത 45 മീറ്റര്‍ വീതിയില്‍ ആറ് വരിയാക്കി വികസിപ്പിക്കുന്നത് 2025 ഓടെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി എന്‍റെ കേരളം പ്രദര്‍ശന വിപണന മേള കോഴിക്കോട് ബീച്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകവും രാജ്യവും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്ബോഴും ഒരു ബദല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പിണറായി മന്ത്രിസഭയ്ക്ക് കഴിഞ്ഞു. പരിമിതികള്‍ക്കിടയിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഭരണവുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. പ്രതിസന്ധി കാലത്ത് മാതൃകയാക്കാവുന്ന ഭരണമാണ് സര്‍ക്കാരിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവര്‍ഷംകൊണ്ട് 100 പാലം ഉദ്ഘാടനം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഒരു മാസം മുമ്പ് തന്നെ 50 പാലങ്ങളുടെ പണി പൂര്‍ത്തിയായി കഴിഞ്ഞു. കടുത്ത സമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും ഏറ്റവും മികച്ച മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖല വികസന കുതിപ്പിലാണ്. മഹാമാരികള്‍ ഓരോന്ന് വന്നപ്പോഴും ആരോഗ്യ മേഖലയ്ക്ക് പ്രതിരോധിക്കാനായി. ദാരിദ്ര നിര്‍മ്മാര്‍ജനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ അതിദരിദ്രര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഇടപെടുകയാണെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് തല അദാലത്തുകള്‍ നടത്തിക്കൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് മന്ത്രിമാര്‍ നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ്. ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് മന്ത്രിമാര്‍ ഒപ്പം ഉണ്ട് എന്നതിന് തെളിവാണിത്. സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ തീരദേശ, വന മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ്. മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ വന സദസും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ തീര സദസും സംഘടിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണെന്നും മന്ത്രി പറഞ്ഞു.
2016ലെ പ്രകടന പത്രികയിലെ 600 എണ്ണത്തില്‍ മഹാഭൂരിപക്ഷവും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അതിനുശേഷം 2021 ല്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ പ്രകടനപത്രിയിലെ 900 കാര്യങ്ങളും പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളം സാമ്പത്തികമായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന്മന്ത്രി പറഞ്ഞു. കേരളം സാമ്ബത്തികമായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നവരെ നിരാശരാക്കി ജനങ്ങളെ പിന്തുണയ്ക്കുന്ന രീതിയില്‍ മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പൊതുവിദ്യാഭ്യാസം വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു.
ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കി. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കേരളത്തില്‍ വന്നത് ഏറെ ശ്രദ്ധേയമായി. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് പട്ടയം നല്‍കാനായി . 2022- 23 കാലഘട്ടത്തില്‍ മുപ്പതിനായിരം ചെറുകിട സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.
വ്യവസായ മേഖലയില്‍ ഉണ്ടായ മുന്നേറ്റം ശ്രദ്ധേയമാണ്. കേരളത്തിലെ ഐടി സ്റ്റാര്‍ട്ടപ്പുകള്‍ ലോകനിലവാരത്തില്‍ എത്തി. കാര്‍ഷിക,ടൂറിസം മേഖലയില്‍ കേരളം അതിവേഗം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ മതനിരപേക്ഷ മനസ്സും ആതിഥ്യ മര്യാദയും എല്ലാ മേഖലകളിലും പ്രകടനമാണ്. ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
പശ്ചാത്തല മേഖലക്ക് ഊന്നല്‍ നല്‍കുമ്ബോള്‍ തന്നെ ദുര്‍ബല മേഖലയില്‍ ഉള്ളവരെയും സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ബിനോയ് വിശ്വം എം.പി , എന്നിവര്‍ മുഖ്യാതിഥികളായി. എംഎല്‍എമാരായ ടി.പി രാമകൃഷ്ണന്‍, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ.എം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, സബ് കലക്ടര്‍ വി ചെല്‍സാസിനി, എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഐ ആന്റ് പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ എ ഗീത സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ദീപ കെ നന്ദിയും പറഞ്ഞു.