play-sharp-fill
ഈ നഗരങ്ങൾക്കിടയിലെ ദൂരം ഇനി വെറും ആറ് മണിക്കൂർ മാത്രം; എട്ട് കോച്ചുകളുമായി മിനി വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ഉടൻ

ഈ നഗരങ്ങൾക്കിടയിലെ ദൂരം ഇനി വെറും ആറ് മണിക്കൂർ മാത്രം; എട്ട് കോച്ചുകളുമായി മിനി വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ഉടൻ

ഈനഗരങ്ങളിലെ യാത്രികർക്ക് ഒരു സന്തോഷ വാർത്ത. ഉത്തർപ്രദേശിലെ വാരണാസിയില്‍ നിന്ന് പശ്ചിമ ബംഗാളിലെ ഹൗറയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കിക്കൊണ്ട് നഗരത്തിന് മറ്റൊരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ലഭിക്കും.

പുതിയ മിനി വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ എട്ട് കോച്ചുകള്‍ ഉണ്ടായിരിക്കും.


ഈ പുതിയ ട്രെയിൻ സർവീസിന് ഉയർന്ന വേഗതയില്‍ (മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റർ വരെ)സഞ്ചരിക്കാൻ കഴിയും, ഇത് രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഏകദേശം ആറ് മണിക്കൂറായി കുറയ്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഇൻ്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് 15 വന്ദേ ഭാരത് ട്രെയിൻ സെറ്റുകള്‍ വിതരണം ചെയ്തതിന് പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപനം. ഈ പുതിയ ട്രെയിനുകള്‍ എട്ട് കോച്ച്‌ സ്ലീപ്പർ കോച്ചുകളും ചെയർ കാറുകളും എന്നിങ്ങനെ രണ്ട് കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാരണാസി-ഹൗറ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ നിർദ്ദേശം 2023-ല്‍ റെയില്‍വേ ബോർഡിന് സമർപ്പിച്ചു. അടുത്തിടെ സർക്കാർ രൂപീകരിച്ചതോടെ മിനി വന്ദേ ഭാരത് എക്‌സ്പ്രസ് ഉടൻ ലഭിക്കുമെന്ന് നോർത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതർ പ്രതീക്ഷിക്കുന്നു. പുതിയ എൻഡിഎ സർക്കാർ റെയില്‍ ഗതാഗത പദ്ധതികള്‍ വേഗത്തിലാക്കുമെന്നും പുതിയ യാത്രാ സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റൂട്ട് സർവേ പൂർത്തിയാക്കി റെയില്‍വേ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതോടെ, വാരണാസിയില്‍ നിന്ന് ഹൗറ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ വാരണാസിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സർവീസ് നടത്തുന്നുണ്ട്.ഒരു വന്ദേ ഭാരത് എക്സ്പ്രസ് വാരണാസിയില്‍ നിന്ന് പട്നയിലേക്ക് ഓടുന്നു. മറ്റൊന്ന് വാരണാസി മുതല്‍ റാഞ്ചി വരെ സഞ്ചരിക്കുന്നു. പുതിയ വാരാണസി-ഹൗറ മിനി വന്ദേ ഭാരത് വാരണാസിയില്‍ സർവീസ് നടത്തുന്ന അഞ്ചാമത്തെ ട്രെയിനായിരിക്കും. കാൻ്റ് സ്റ്റേഷനില്‍ നിന്ന് സർവീസ് നടത്തുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഹൗറയിലേക്കുള്ള ട്രെയിൻ ബനാറസ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. ട്രെയിൻ സർവീസ് സംബന്ധിച്ച്‌ റെയില്‍വേ ബോർഡ് അന്തിമ പ്രഖ്യാപനം നടത്തും.