video
play-sharp-fill
അമിത വേഗതയിൽ എത്തിയ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു

അമിത വേഗതയിൽ എത്തിയ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു

 

കൊല്ലം: കരുനാഗപ്പള്ളിയിൽ  വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ തേവലക്കര സ്വദേശി അൽത്താഫ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

 

കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് നാല് റോഡുകൾ ചേരുന്ന ജംഗ്ഷനിലാണ് അപകടമുണ്ടായത്. അൽത്താഫും സുഹൃത്തും സഞ്ചരിച്ച ബൈക്കിനെ മിനി ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അശ്രദ്ധയും മിനി ലോറിയുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണം.

 

പരിക്കേറ്റ സുഹൃത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കരുനാഗപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group