
ടെഹ്റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനല്‍കാൻ ഇറാൻ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്.
യുദ്ധസമാനമായ സാഹചര്യത്തില്‍ കടലിടുക്കില്‍ സ്ഥാപിച്ച മൈനുകള്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ഇറാൻ സൈന്യത്തിന് കഴിയുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസില്‍ മൈനുകള്‍ പാകിയത്. എന്നാല്‍ ഇവ എവിടെയാണ് സ്ഥാപിച്ചതെന്ന കൃത്യമായ റെക്കോർഡുകള്‍ ഇറാന്റെ പക്കലില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപിച്ച മൈനുകളില്‍ പലതും സ്ഥാനത്തുനിന്നും മാറി ഒഴുകി നടക്കാൻ സാധ്യതയുള്ള രീതിയിലാണ് സജ്ജീകരിച്ചിരുന്നത്. ഇത് അവയെ കണ്ടെത്തുന്നത് അസാധ്യമാക്കുന്നു..
യാതൊരു പ്ലാനിംഗുമില്ലാതെ ‘അശാസ്ത്രീയമായാണ്’ ഇറാൻ മൈനുകള്‍ സ്ഥാപിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.



