
കോട്ടയം: വെള്ളം കുടിക്കാൻ വേണ്ടി വേഗം പോയി ഒഴിഞ്ഞ കുപ്പിയിരിപ്പുണ്ടെങ്കിൽ അതിൽ വെള്ളം നിറച്ചു കൊണ്ടുവരുന്നത് പതിവാണ്.
കുട്ടികൾ കൂട്ടമായി കളിക്കുകയാണെങ്കിലോ കുറേ പേര് ഒരുമിച്ചിരിക്കുന്ന സമയത്താണെങ്കിലോ ഓഫിസുകളിലോ മറ്റു വിശേഷ സ്ഥലങ്ങളിലോ ഒക്കെ ഒന്നോ അതിലധികമോ പേര് ഒരുമിച്ചുണ്ടെങ്കിൽ കാലിയായ കുപ്പിയെടുത്ത് അതിൽ വെള്ളമെടുത്ത് കൊണ്ടുവന്നു കുടിക്കും. എന്നാൽ ഇത് വരുത്തിവയ്ക്കുന്ന വലിയ അപകടം ആരും ശ്രദ്ധിക്കുന്നില്ല.
മിനറല്വാട്ടർ കുപ്പിയിൽ എക്സ്പയറി ഡേറ്റ് എന്ന് എഴുതി വച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ? വെള്ളത്തിന് എന്ത് എക്സപയറി ഡേറ്റ് എന്നാവും നിങ്ങൾ ചിന്തിക്കുക. എന്നാൽ കുപ്പികൾക്കാണ് എക്സ്പയറി ഡേറ്റിട്ടിരിക്കുന്നത്. വെള്ളത്തിനല്ല. കാലിയായ മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടും വീണ്ടും വെള്ളം നിറച്ചു കുടിക്കുന്നുണ്ടെങ്കിൽ പണി കിട്ടുമെന്നത് ഉറപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങൾ വെള്ളം മാത്രമല്ല അകത്താക്കുന്നത്. വലിയൊരളവിൽ പ്ലാസ്റ്റിക്കും അകത്തുകടക്കുന്നുണ്ട്. ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക് മാലിന്യവും മൈക്രോപ്ലാസ്റ്റിക് ആണ്. 5 മില്ലി മീറ്ററിൽ താഴെയുളള പ്ലാസ്റ്റിക് കഷണങ്ങളെ മൈക്രോപ്ലാസ്റ്റിക് ആയി കണക്കാക്കുന്നു.
ലോകത്ത് ഇന്ന് പല രാജ്യങ്ങളും കടൽ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമൊരുക്കുന്നത്. എന്നാൽ മൈക്രോപ്ലാസ്റ്റിക്കിന് ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന അരിപ്പകൾക്കുള്ളിലൂടെ കടക്കാമെന്നും പഠനങ്ങൾ പറയുന്നു. ശുദ്ധജലസ്രോതസ് മുതൽ മഴ വെള്ളത്തിലുമടക്കം മൈക്രോ പ്ലാസ്റ്റിക് ഉണ്ടെന്നാണ് പറയുന്നത്. ഇതിന്റെ ഭീകരത വളരെ വലുതുമാണ്.
ടാപ്പുകളിൽ നിന്ന് നേരിട്ട് എടുക്കുന്ന വെള്ളവും കുടിക്കുന്നത് നല്ലതല്ല.
ആരോഗ്യത്തെ ഏതുവിധത്തിൽ ബാധിക്കും
മനുഷ്യൻ മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കും മൈക്രോപ്ലാസ്റ്റിക് അപകടകരമാണ്. ഇൻസുലിൻ മരുന്നുകൾ പ്രവർത്തിക്കില്ല, വന്ധ്യത, പൊണ്ണത്തടി, പ്രതിരോധ ശേഷി കുറയൽ തുടങ്ങി കാൻസറിന് വരെ മൈക്രോപ്ലാസ്റ്റിക് കാരണമാകുന്നു. മാത്രമല്ല രക്തത്തിലും ഇവ അടിഞ്ഞുകൂടുന്നു.
പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. തിളപ്പിക്കുന്ന വെള്ളമാണ് കുടിക്കുന്നതെങ്കിലും ഇവ മൈക്രോപ്ലാസ്റ്റിക്കിനെ നശിപ്പിക്കുകയില്ല. ഇതിനെ കുറയ്ക്കാനുള്ള ഒരു വഴി, കൂടുതൽ തവണ ഫിൽട്ടർ ചെയ്ത വെള്ളം കുടിക്കുക എന്നതാണ്. അതുപോലെ മിനറൽ വാട്ടർ കുപ്പി ഉപേക്ഷിച്ച് കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുക.



