കുപ്പിവെള്ളം സുരക്ഷിതമല്ല;കണ്ടെത്തലുമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍;അര്‍ബുദം മുതല്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ വരെ പിടിപ്പെടാൻ സാദ്ധ്യത കൂടുതലെന്ന് പഠനം

Spread the love

കല്ലമ്പലം: വീടിന് പുറത്തിറങ്ങിയാൽ ദാഹിച്ചാൽ മിനറല്‍ വാട്ടര്‍ക്കുപ്പി വാങ്ങി വായില്‍ കമിഴ്ത്തി എന്തൊരു ആശ്വാസം ഇങ്ങനെ പറയാത്ത മലയാളികളില്ല.

വിഷലേശമില്ലാത്ത നിര്‍മ്മല ജലമാണ് കുപ്പിയിലെത്തുന്ന മിനറല്‍ വാട്ടര്‍. അതില്‍ അണുവില്ല. ഘനലോഹങ്ങളില്ല. കുടിക്കാന്‍ ഏറ്റവും നല്ലത്.എന്നാണെല്ലാരുടെയും വിശ്വാസം.

ഈ വിശ്വാസം ശരിയല്ലെന്നാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകര്‍ പറയുന്നത്. കുപ്പിവെള്ളം സുരക്ഷിതമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്കതിലും അപകടകാരികളായ പ്ലാസ്റ്റിക് തരികള്‍ അടങ്ങിയിരിക്കുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലെ ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 11 ബ്രാന്‍ഡുകളില്‍പ്പെടുന്ന സീല്‍ ചെയ്ത 250 വെള്ളക്കുപ്പികള്‍ അരിച്ചുപെറുക്കി പരിശോധിച്ച ശേഷമാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഈ നിഗമനത്തിലെത്തിയത്.

ആകെ ശേഖരിച്ച കുപ്പികളില്‍ 53 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അപകടകരമായ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് പുറമെ ബ്രസീല്‍,ചൈന,ഇന്‍ഡോനേഷ്യ,കെനിയ,ലെബനന്‍, മെക്‌സിക്കോ,തായ്‌ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ചതാണ് വെള്ളക്കുപ്പികള്‍. ശരാശരി ഒരു കുപ്പിയില്‍ 125 പ്ലാസ്റ്റിക് ധൂളികളെങ്കിലും ഗവേഷകര്‍ കണ്ടെത്തി. ചില കുപ്പികളില്‍ പതിനായിരം പ്ലാസ്റ്റിക്ക് തരികള്‍ വരെയാണ് കണ്ടെത്തിയത്.

അര്‍ബുദം മുതല്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ വരെ
ശുദ്ധജലക്ഷാമം മൂലം വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന 2.1 ദശലക്ഷം മനുഷ്യര്‍ കുടിവെള്ളത്തിനുവേണ്ടി ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. മലിനജലം കുടിച്ചുണ്ടാകുന്ന രോഗങ്ങള്‍ ബാധിച്ച് പ്രതിദിനം മരിക്കുന്ന കുട്ടികളുടെ എണ്ണം 4000 കവിഞ്ഞു. വെള്ളം നിറച്ച കുപ്പികളില്‍ പ്ലാസ്റ്റിക്ക് അടപ്പ് ഉറപ്പിക്കുമ്പോഴാണ് ഈ മലിനീകരണം നടക്കുന്നത്.

അടപ്പ് നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളിപ്രോപ്പലിന്‍,നൈലോണ്‍,പോളിത്തീന്‍ ടെറഫ്തലേറ്റ് എന്നിവയും കുപ്പിവെള്ളത്തിനുള്ളില്‍ കണ്ടെത്തി. ഇത്തരം വെള്ളം കുടിച്ചാല്‍ മനുഷ്യരില്‍ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അര്‍ബുദം,ഓട്ടിസം,ബീജത്തിന്റെ അളവ് കുറയുന്ന അവസ്ഥ,കുട്ടികളിലുണ്ടാകുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റി ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ എന്നിങ്ങനെ പോകുന്നു.

വെള്ളത്തിലൂടെ ഉള്ളില്‍ കടന്നുകയറുന്ന മൈക്രോ പ്ലാസ്റ്റിക് 90 ശതമാനവും വിസര്‍ജ്യത്തോടൊപ്പം പുറത്തുപോകും. ശേഷിച്ച പത്ത് ശതമാനം രക്തചംക്രമണത്തിലൂടെ വൃക്കയിലെത്തും. തുടര്‍ന്ന് രോഗങ്ങള്‍ നമ്മെ അലട്ടും. നല്ലത് കിണറ്റിലെയും കുഴലിലെയും വെള്ളം കുടിക്കുന്നതുതന്നെ. വിവിധ സ്രോതസുകളില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ അണുനശീകരണം നടത്തുമ്പോഴാണ് കുപ്പിവെള്ളം ശുദ്ധമാവുക. വിവിധ കമ്പനികളുടെ കുപ്പിവെള്ളം ശേഖരിച്ച് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം.