
തിരുവനന്തപുരം: ജിഎസ്ടി ഇളവിന്‍റെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ മില്‍മ. മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറച്ചുകൊണ്ട് ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കുന്നത്.
നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉൽപ്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതൽ കുറയും.
ഒരു ലിറ്റർ നെയ്യ്: (നിലവിലെ ₹720 → ₹675 ) 45 രൂപ കുറയും
അര ലിറ്റർ നെയ്യ്: (നിലവിലെ ₹370 → ₹345) 25 രൂപ കുറയും.
240 രൂപയായിരുന്നു 400 ഗ്രാം വെണ്ണയുടെ വില. ഇനി മുതൽ അത് 15 രൂപ കുറച്ച് 225 രൂപയായി ലഭിക്കും. അതുപോലെ, 500 ഗ്രാം പനീർ 245 രൂപയിൽ നിന്ന് 234 രൂപയായി കുറയുന്നു. പനീറിന് നിലവിൽ ഉണ്ടായിരുന്ന 5% ജിഎസ്ടി പൂർണമായും ഒഴിവാക്കിയതുമാണ് വിലക്കുറവിന് കാരണമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മില്‍മ വാനില ഐസ്ക്രീമിന്റെ ഒരു ലിറ്റർ പാക്ക് 220 രൂപയിൽ നിന്ന് 196 രൂപയായി കുറഞ്ഞു. ജിഎസ്ടി 18% നിന്ന് 5% ആയി കുറച്ചതിനാൽ 24 രൂപയുടെ കിഴിവ് ലഭിച്ചതായും മില്‍മ ചെയർമാൻ കെ എസ് മണി അറിയിച്ചു.