video
play-sharp-fill

Thursday, May 22, 2025
HomeMainമുഖ്യമന്ത്രി ഇടപ്പെട്ടു; മിൽമ പണിമുടക്ക് പിൻവലിച്ചു

മുഖ്യമന്ത്രി ഇടപ്പെട്ടു; മിൽമ പണിമുടക്ക് പിൻവലിച്ചു

Spread the love

തിരുവനന്തപുരം : സർവീസിൽ നിന്ന് വിരമിച്ച മിൽമ തിരുവനന്തപുരം മേഖല യൂണിയൻ എംഡിക്ക് പുന:ർനിയമനം നൽകിയതിനെതിരെ മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. മറ്റന്നാൾ മന്ത്രി തല ചർച്ച നടക്കും. തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ സമരം ചെയ്ത ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തും. സംയുക്ത യൂണിയനുകളുടെ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരത്ത് അടക്കം പാല് വിതരണം തടസ്സപ്പെട്ടിരുന്നു. ഐ.എൻ.ടി.യു.സി.യും സി.ഐ.ടി.യുവും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കേരള സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments