
കൊച്ചി: മില്‍മ കൗ മില്‍ക്ക് ഒരു ലിറ്റര്‍ ബോട്ടില്‍ നാളെ മുതല്‍ വിപണിയിലെത്തും.
രാവിലെ 11ന് തമ്പാനൂര്‍ ഹോട്ടല്‍ ഡിമോറയില്‍ ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും.
മന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനാകും. പാലിന്റെ തനതുഗുണവും പ്രോട്ടീന്‍ സമ്ബുഷ്ടവുമായ ഒരു ലിറ്റര്‍ പാലിന് 70 രൂപയാണ് വില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച ഡീലര്‍മാര്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് വിതരണം ആരംഭിക്കുന്നത്. 20,21 തീയതികളില്‍ ബോട്ടില്‍ പാല്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 10 പേരെ തിരഞ്ഞെടുക്കും. ഒരാള്‍ക്ക് 15,000 രൂപയുടെ സമ്മാനം നല്‍കും.
ഇതിനായി ബോട്ടിലില്‍ ബാച്ച് കോഡിന്റെ കൂടെ അഞ്ചക്ക നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കും. 22ന് നറുക്കെടുപ്പ് നടത്തി സമ്മാനര്‍ഹരുടെ നമ്പരുകള്‍ 23ന് പത്രമാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.
സമ്മാനങ്ങള്‍ 26ന് മില്‍മ ക്ഷീരഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ ശൃംഖലകള്‍, മില്‍മ നടത്തുന്ന സ്റ്റാളുകള്‍ എന്നിവയില്‍ നിന്ന് 20ന് രണ്ട് ബോട്ടില്‍ പാല്‍ വാങ്ങുന്നവര്‍ക്ക് മില്‍മയുടെ അര ലിറ്റര്‍ പാല്‍ സൗജന്യമായി നല്‍കും.