മിൽമാ ചെയർമാൻ രാജിവയ്ക്കണ൦ : കർഷക കോൺഗ്രസ്: ചെയർമാന്റെ പ്രസ്താവന സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ അവസരമുണ്ടാക്കി.

Spread the love

കോട്ടയം :മിൽമാ ഫെഡറേഷൻ ചെയർമാൻ എ൦ എസ് മണി മിൽമാപാലിനെ പൊതു മധ്യത്തിൽ മോശമാക്കുന്ന തരത്തിൽ പ്രസ്താപന നടത്തി സ്വകാര്യ കമ്പനികൾക്ക് നേട്ടം ഉണ്ടാക്കാൻ അവസരമുണ്ടാക്കിയിരിക്കുകയാണന്ന് ആരോപണം.

video
play-sharp-fill

ഇത് തികച്ചും ആസൂത്രീതമാണ് വൻകിട കമ്പനികളുമായി ശക്തമായ മൽസരം നേരിട്ടുകൊണ്ടിരിക്കുമ്പോൾ അവർക്ക് മിൽമയെ അടിക്കാനുള്ള വടി ഇട്ടുകൊടുത്തിരിക്കുകയാണ് ചെയർമാൻ.

പായ്ക്കറ്റു പാലിൽ പാൽപ്പൊടിചേർക്കാൻ നിയമ൦ അനുവദിക്കുന്ന സാഹചരൃത്തിൽ മിൽമാ പാലിൽ പാൽപ്പൊടി ചേർക്കുന്നുണ്ട് എന്ന പരാമർശം അനാവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം പരാമർശം നടത്തി മിൽമയെ മറ്റുള്ളവർക്ക് മുന്നിൽ അപകീർത്തിപ്പെടുത്താൻ അവസരമൊരുക്കിയ ഫെഡറേഷൻ ചെയർമാൻ സ്ഥാനം രാജിവെയ്ക്കണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.