മിൽമയിലേയ്ക്ക് വെള്ളവുമായി പോയ ലോറി വെള്ളത്തിലായി..! ഡ്രൈവർ വെള്ളത്തിൽ അൽപം വിശ്രമിച്ചപ്പോൾ വണ്ടി മുങ്ങി; സംഭവം കോട്ടയം നീലിമംഗലത്ത്

മിൽമയിലേയ്ക്ക് വെള്ളവുമായി പോയ ലോറി വെള്ളത്തിലായി..! ഡ്രൈവർ വെള്ളത്തിൽ അൽപം വിശ്രമിച്ചപ്പോൾ വണ്ടി മുങ്ങി; സംഭവം കോട്ടയം നീലിമംഗലത്ത്

സ്വന്തം ലേഖകൻ

കോട്ടയം: മിൽമയിലേയ്ക്ക് വെള്ളവുമായി പോയ ലോറി മീനച്ചിലാറിന്റെ കൈവഴിയായ നീലിമംഗലം തോട്ടിലേയ്ക്ക് മറിഞ്ഞു. ഡ്രൈവറുടെ ഉള്ളിലും, ടാങ്കറിന്റെ ഉള്ളിലും അമിതമായി വെള്ളം കലർന്നതോടെയാണ് ലോറി ആറ്റിൽ മുങ്ങിക്കുളിക്കാനിറങ്ങിയത്. ലോറി ഉയർത്തി പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.


വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കാസർകോട് നിന്നും പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെ മിൽമയുടെ യൂണിറ്റുകളിലേയ്ക്കുള്ള വെള്ളവുമായാണ് ലോറി എത്തിയത്. മിൽമയുടെ മിനറൽവാട്ടർ പ്ലാന്റിലേയ്ക്കുള്ള വെള്ളമാണ് മിനി ലോറിയിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോറി ഡ്രൈവർ നീലിമംഗലത്ത് എത്തുന്നത്. ഇവിടെ എത്തിയ ശേഷം വിശ്രമിക്കുന്നതിനായി സ്ഥലം കണ്ടെത്തി. നീലിമംഗലത്ത് മത്സ്യമാർക്കറ്റിനു സമീപം ലോറി റിവേഴ്‌സ് ഇറക്കിയിട്ടു.

തുടർന്ന് സമീപത്തെ ബിവറേജിൽ നിന്നും മദ്യം വാങ്ങിയെത്തി നന്നായി മദ്യപിച്ചു. തുടർന്ന് ലോറിയ്ക്കുള്ളിൽ കിടന്ന് ഉറങ്ങുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ എണീറ്റ് അൽപം ഒന്നു മിനുങ്ങിയ ശേഷം, ലോറി സ്റ്റാർ്ട്ട് ചെയ്തു. പിന്നോട്ടുരുണ്ട ലോറി നേരെ ചെന്നു വീണത് സമീപത്തെ തോട്ടിൽ.

തോട്ടിൽ കാര്യമായ വെള്ളമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവർക്കും കാര്യമായ പരിക്കേറ്റില്ല. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ പുറത്തെടുത്തു. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറി ഉയർത്താനുള്ള ശ്രമം തുടരുകയാണ്.