മില്‍മയില്‍ സൂപ്പര്‍വൈസര്‍ ഒഴിവ്; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും; ഇന്റര്‍വ്യൂ ആഗസ്റ്റ് 20ന്; വിശദവിവരങ്ങൾ അറിയാം

Spread the love

തിരുവനന്തപുരം: മില്‍മക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (TRCMPU) ന് കീഴിലാണ് പുതിയ നിയമനം.

ജൂനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികയിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 20ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ഇന്റര്‍വ്യൂ: ആഗസ്റ്റ് 20

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്

മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് കമ്പനിക്ക് കീഴില്‍ ജൂനിയര്‍ സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

HDCയില്‍ ഒന്നാം ക്ലാസോടെ ഡിഗ്രി. അല്ലെങ്കില്‍ സഹകരണത്തില്‍ സ്‌പെഷ്യലൈസേഷനോടെ ഒന്നാം ക്ലാസ് ബികോം അല്ലെങ്കില്‍ ബിഎസ്‌സി (ബാങ്കിങ് & സഹകരണം) എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ ശമ്പളമായി ലഭിക്കും. പുറമെ ടിഎ ഇനത്തില്‍ 2000 രൂപ അനുവദിക്കും.

ഇന്റര്‍വ്യൂ

യോഗ്യരായവര്‍ ആഗസ്റ്റ് 20ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാവണം. രാവിലെ 10 മണിക്കാണ് അഭിമുഖം നടക്കുക.

വിലാസം: ക്ഷീര ഭവന്‍, പട്ടം, തിരുവനന്തപുരം – 695004.

അഭിമുഖ സമയത്ത് പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈവശം കരുതണം.

വെബ്‌സൈറ്റ്:https://milmatrcmpu.com/