പാല്‍ വില വര്‍ധിപ്പിക്കാൻ മില്‍മ; തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും

Spread the love

തിരുവനന്തപുരം: പാല്‍ വില വർധിപ്പിക്കാൻ മില്‍മ. വില വർധന ചർച്ച ചെയ്യാൻ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും.

video
play-sharp-fill

മില്‍മ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാർ മേഖലാ യൂണിയൻ 28 ന് യോഗം ചേർന്ന് വില വർധനവ് ശിപാർശ ചെയ്യും.2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പാല്‍ വില വർധിപ്പിക്കണമെന്ന് മില്‍മ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെയാണ് മില്‍മ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊഴുപ്പേറിയ പാലിന് മില്‍മ ലിറ്ററിന് 56 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് ആവശ്യം. എറണാകുളം മേഖലാ യൂണിയൻ ലിറ്ററിന് 60 രൂപ കർഷകർക്ക് നല്‍കണമെന്ന് ശുപാർശ ചെയ്തിരുന്നു.

എന്നാല്‍ കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കില്‍ പാല്‍ വില അതിന് മുകളില്‍ വർധിപ്പിക്കേണ്ടി വരും. അതിനാല്‍ അത്രയും വർധിപ്പിക്കാൻ കഴിയില്ലെന്ന് മില്‍മ ഭരണസമിതി വ്യക്തമാക്കിയിരുന്നു.