മില്‍മയില്‍ സെയില്‍സ് ഓഫീസറെ ആവശ്യമുണ്ട്; അരലക്ഷത്തിനടുത്ത് ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ മില്‍മയില്‍ സെയില്‍സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന തീയതി ജൂലൈ 09.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ)യില്‍ സെയില്‍സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 18 ഒഴിവകുളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.

ജില്ലകളിലെ ഒഴിവുകള്‍:

TRCMPU LTD. = Trivandrum -02, Alappuzha -02, Pathanamthitta -01
ERCMPU LTD.= Ernakulam -05, Thrissur -02, Kottayam -01
MRCMPU LTD.= Kozhikkode -02, Palakkad -01, Malappuram -01,
Kannur -01

പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 47,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

യോഗ്യത

എംബിഎ (മാര്‍ക്കറ്റിങ്) OR അഗ്രിബിസിനസ് മാനേജ്‌മെന്റില്‍ പിജി അല്ലെങ്കില്‍ ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പിജി.

ഡയറി മേഖലയില്‍ ഒരു വര്‍ഷത്തെ സൂപ്പര്‍വൈസറി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. അതില്‍ മില്‍മ സെയില്‍സ് ഓഫീസര്‍ നോട്ടിഫിക്കേഷന്‍ കാണും. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക.