
തിരുവനന്തപുരം: മില്‍മയില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. എഞ്ചിനീയർ, ഓഫീസർ, അറ്റൻഡന്റ് തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
താല്‍പര്യമുള്ളവർ മില്‍മയുടെ തിരുവന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് യൂണിയൻ ലിമിറ്റഡ് വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തിക എഞ്ചിനീയർ, ഓഫീസർ, അറ്റൻഡന്റ്, അസിസ്റ്റന്റ്
സ്ഥാപനം മില്‍മ
ഒഴിവ് 198
അവസാന തീയതി നവംബർ 27
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
മില്‍മ തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് ഡയറി ഓഫീസർ, അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫീസർ, ജൂനിയർ അസിസ്റ്റന്റ്, ടെക്‌നീഷ്യൻ, ജൂനിയർ സൂപ്പർവൈസർ, ഡ്രൈവർ, പ്ലാന്റ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.
തസ്തിക
ഒഴിവ്
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍) 6
അസിസ്റ്റന്റ് ഡയറി ഓഫീസർ 15
അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ 7
ജൂനിയർ അസിസ്റ്റന്റ് 12
ടെക്നീഷ്യൻ ഗ്രേഡ്-II (MRAC, ഇലക്‌ട്രീഷ്യൻ, ബോയിലർ, ഇലക്‌ട്രോണിക്സ്) 17
ജൂനിയർ സൂപ്പർവൈസർ (P&I) 23
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് Gr.II 1
പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III 93
പ്രായപരിധി
35 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി മറ്റ് വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍) B.Tech/M.Tech (ബന്ധപ്പെട്ട വിഷയത്തില്‍)
അസിസ്റ്റന്റ് ഡയറി ഓഫീസർ B.Tech (ഡയറി ടെക്നോളജി/ഡയറി സയൻസ് & ടെക്നോളജി)
അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ B.Tech (Food Technology/Dairy Tech) OR ഏതെങ്കിലും വിഷയത്തില്‍ ബിരുദവും MBA-യും (മാർക്കറ്റിംഗ് സ്പെഷ്യലൈസേഷൻ)
ജൂനിയർ അസിസ്റ്റന്റ് ഫസ്റ്റ് ക്ലാസ് B.Com ബിരുദം (റെഗുലർ മോഡ്)
ടെക്നീഷ്യൻ ഗ്രേഡ്-II (MRAC, ഇലക്‌ട്രീഷ്യൻ, ബോയിലർ, ഇലക്‌ട്രോണിക്സ്) NCVT-യുടെ ITI സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട ട്രേഡില്‍)
ജൂനിയർ സൂപ്പർവൈസർ (P&I) ഫസ്റ്റ് ക്ലാസ് ബിരുദവും HDC-യും OR B.Com ബിരുദവും സഹകരണ വിഷയത്തിലെ സ്പെഷ്യലൈസേഷനും
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് Gr.II SSLC പാസ്സ്. ലൈറ്റ്/ഹെവി മോട്ടോർ വെഹിക്കിള്‍ ലൈസൻസ് (3 വർഷത്തെ ഹെവി ലൈസൻസ് നിർബന്ധം
പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III SSLC പാസ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. (ബിരുദമുള്ളവർ അപേക്ഷിക്കാൻ പാടില്ല)
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവ നടത്തിയാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഏത് മീഡിയം വേണമെന്ന് മില്‍മ തീരുമാനിക്കും.
ശമ്പളം
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍) ₹50320 – ₹101560
അസിസ്റ്റന്റ് ഡയറി ഓഫീസർ ₹50320 – ₹101560
അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ ₹50320 – ₹101560
ജൂനിയർ അസിസ്റ്റന്റ് ₹29490 – ₹85160
ടെക്നീഷ്യൻ ഗ്രേഡ്-II (MRAC, ഇലക്‌ട്രീഷ്യൻ, ബോയിലർ, ഇലക്‌ട്രോണിക്സ്) ₹29490 – ₹85160
ജൂനിയർ സൂപ്പർവൈസർ (P&I) ₹29490 – ₹85160
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് Gr.II ₹28660 – ₹71160
പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III ₹23000 – ₹56240
അപേക്ഷിക്കേണ്ട വിധം
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ ക്ക് തിരുവനന്തപുരം മേഖലാ യൂണിയന്റെ വെബ്‌സൈറ്റായ – www.milmatrcmpu.com എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കരിയർ പേജില്‍ നിന്ന് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബർ 27 ആണ്.
അപേക്ഷ: www.milmatrcmpu.com



