
കോട്ടയം: കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ)ല്‍ ജോലി നേടാന്‍ അവസരം. മില്‍മയുടെ കൊല്ലം ഡയറിയിലേക്കാണ് പുതിയ അവസരങ്ങള്‍ വന്നിട്ടുള്ളത്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ നാളെ (ജൂണ്‍ 13ന്) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തിക&ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മില്‍മ കൊല്ലം ഡയറിയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് E (ഇലക്‌ട്രീഷ്യന്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
പ്രായപരിധി
18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വയസിളവ് ലഭിക്കും.
യോഗ്യത
ഇലക്‌ട്രീഷ്യന്‍ ഐടി ഐ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്.
ബന്ധപ്പെട്ട മേഖലയില്‍ RIC മുഖേനയുള്ള അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.
ഏതെങ്കിലും വ്യവസായ ശാലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
കേരള സര്‍ക്കാരിന്റെ കോമ്ബീറ്റന്റ് അതോറിറ്റിയില്‍ നിന്നുള്ള വയര്‍മാന്‍ ലൈസന്‍സ്.
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിറ്റിന്റെ ഏതെങ്കിലും യൂണിറ്റില്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതില്ല.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ വിവരങ്ങള്‍
തീയതി: 13.06.2025 രാവിലെ 10 മണിക്ക് കൊല്ലം ഡയറി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.