
കോട്ടയം: മില്‍മ പാലിന് ലിറ്ററിന് 4-5 രൂപ കൂട്ടും.
സെപ്റ്റംബർ 15-ന് തിരുവനന്തപുരത്ത് ഫെഡറേഷന്റെ യോഗം ചേരുന്നുണ്ട്. അന്ന് തീരുമാനം എടുക്കും.
ഉത്പാദനച്ചെലവ് കൂടിയതിന് ആനുപാതികമായി വിലവർധന വേണമെന്ന് മില്‍മ സർക്കാരിനെ അറിയിച്ചിരുന്നു. 2022 ഡിസംബറില്‍ ലിറ്ററിന് ആറുരൂപ കൂട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോണ്‍ഡ് മില്‍ക്കിന്റെ വില 52 രൂപയാണ്. കൃഷിക്കാരന് പാലിന്റെ നിലവാരം അനുസരിച്ച് 45-49 രൂപ വരെ കിട്ടുന്നുണ്ട്. 10 രൂപയുടെയെങ്കിലും വർധന ഉണ്ടെങ്കിലേ പിടിച്ചുനില്‍ക്കാൻ കഴിയൂ എന്നാണ് കർഷകപ്രതിനിധികള്‍ യൂണിയനുകളെ അറിയിച്ചത്.
സംഘങ്ങള്‍ക്ക് നിശ്ചിത അളവില്‍ പാലളന്നശേഷം ബാക്കി സ്വകാര്യ വിപണിയിലേക്ക് വിറ്റാണ് കൃഷിക്കാർ നഷ്ടം നികത്തുന്നത്. പുറംവിപണിയില്‍ ലിറ്ററിന് 60-65 രൂപ പ്രകാരമാണ് വില്‍പ്പന.