മില്‍മയില്‍ ഓഫീസര്‍ റിക്രൂട്ട്മെന്റ്; ഇന്നാണ് ലാസ്റ്റ് ഡേറ്റ്; 40,000 തുടക്ക ശമ്പളം വാങ്ങാം; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. സ്‌റ്റോർസ്/ പർച്ചേസ് ഓഫീസർ തസ്തികയിലാണ് ഒഴിവുകള്‍.

കേരള സർക്കാർ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡില്‍ സ്റ്റോർസ്/ പർച്ചേസ് ഓഫീസർ റിക്രൂട്ട്‌മെന്റ്. ഒരു ഒഴിവാണുള്ളത്.

കാറ്റഗറി നമ്ബർ: 125/2025

പ്രായപരിധി

18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം. ഉദ്യോഗാർഥികള്‍ 02.01.1980നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

ബിരുദവും, മെറ്റീരിയല്‍സ് മാനേജ്‌മെന്റിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും, അല്ലെങ്കില്‍ ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എംബിഎ.

ഒരു പ്രശസ്ത സ്ഥാപനത്തില്‍ നിന്ന് സ്റ്റോർസ് /പർച്ചേസില്‍ 3 വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,840 രൂപമുതല്‍ 81,875 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് എല്‍ഡി ടൈപ്പിസ്റ്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച്‌ സംശയങ്ങള്‍ തീർക്കുക.

ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.