play-sharp-fill
വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പാലുത്പാദനത്തില്‍ 11.35 ശതമാനം കുറവ്

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പാലുത്പാദനത്തില്‍ 11.35 ശതമാനം കുറവ്

 

വേനൽ കടുത്തതോടെ പാലുത്പാദനത്തിൽ 11.35 ശതമാനം കുറവാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

2023 ഫെബ്രുവരിയില്‍ സംസ്ഥാനത്ത് മില്‍മയുടെ പ്രതിദിന സംഭരണം ശരാശരി 13.48 ലക്ഷം ലിറ്ററായിരുന്നു. 2024 ഫെബ്രുവരിയില്‍ ഇത് 11.95 ലക്ഷം ലിറ്ററായി കുറഞ്ഞു. അതായത് 1.52 ലക്ഷം ലിറ്ററിന്റെ കുറവാണ്സംഭവിച്ചിരിക്കുന്നത്.


പാല്‍ ഉത്പാദനത്തിലെ കുറവ് പരിഹരിക്കാൻ ക്ഷീരവികസനവകുപ്പും മില്‍മയും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മില്‍മ കാലിത്തീറ്റ, പുല്ല്, ചോളത്തണ്ട് എന്നിവ സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ട്. എങ്കിലും വേനല്‍ക്കാലത്തെ പാല്‍ ഉത്പാദനം കൂട്ടാനായിട്ടില്ല. അതേസമയം വേനല്‍ക്കാലത്ത് പാല്‍ ഉത്പാദനം കുറയുന്നതിനാല്‍ ക്ഷീരകർഷകർക്കുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാൻ രണ്ടുവർഷമായി മില്‍മ കാലാവസ്ഥാവ്യതിയാന ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ ചൂടിന്റെ ഏറ്റക്കുറിച്ചിൽ മൂലം പാൽലുൽപാദത്തിനും ഗണ്യമായ കുറവ് സംഭവിക്കുന്നുണ്ട്.ഒരാഴ്ച പാല്‍ കുറഞ്ഞാല്‍ കർഷകർക്ക് 400 രൂപ ലഭിക്കും. പരമാവധി 30 ദിവസവും അതിന് മുകളിലും ചൂട് കൂടിനിന്നാല്‍ കർഷകന് ഒരു പശുവിന് 2000 രൂപ ഇൻഷുറൻസ് ലഭിക്കും. 110 രൂപയാണ് പ്രീമിയം. സബ്സിഡി കഴിച്ച്‌ ഒരു പശുവിന് 50 രൂപയാണ് കർഷകൻ നല്‍കേണ്ടത്. പരമാവധി 10 പശുവിനാണ് സബ്സിഡി ലഭിക്കുക. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഇൻഷുറൻസ് നടപ്പിലാക്കും.