ഓണം സീസണില്‍ വിതരണം ചെയ്ത പാലിന്റെ കുടിശിക ഒന്നരക്കോടി ; രൂപ വാങ്ങിയെടുക്കാൻ കഴിയാത്ത കോട്ടയം ഡയറിയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മില്‍മ

Spread the love

 

കോട്ടയം : ഓണം സീസണില്‍ വിതരണം ചെയ്ത പാലിന്റെ കുടിശികയായ ഒന്നരക്കോടി രൂപ വാങ്ങിയെടുക്കാൻ കഴിയാത്ത കോട്ടയം ഡയറിയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മില്‍മ.ചങ്ങനാശേരി ഹബ്ബിലെ പാല്‍ വിതരണവുമായി ബന്ധപ്പെട്ടാണ് നടപടി. കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി ഹബ്ബ് വഴിയാണ് മില്‍മയുടെ പ്രാദേശിക വിതരണം.

 

 

 

 

ചങ്ങനാശേരി ഹബ്ബിലേയ്ക്കുള്ള പാല്‍ അയച്ചെങ്കിലും ഏജന്റ് പണം നല്‍കിയില്ല. അടുത്ത ദിവസങ്ങളിലും പണം കൈപ്പാറ്റാതെ പാല്‍ നല്‍കി. 1.52 കോടി രൂപ കുടിശികയായപ്പോഴാണ് അന്വേഷണമെത്തിയത്. ഏജന്റിന്റെ ഡെപ്പോസിറ്റ് തുക 20 ലക്ഷമാണ്. ഇതിന് മുകളില്‍ പാല്‍ ക്രെഡിറ്റ് നല്‍കാൻ നിയമമില്ല. പണം തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നാണ് മില്‍മ അധികൃതർ പറയുന്നത്. അറുപതോളം തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കവുമായി ഉടൻ ഭരണസമിതി യോഗം ചേരുന്നുണ്ട്.

 

 

 

 

ഇതിനു മുന്നോടിയായി രണ്ടുപേരെ മാത്രം സസ്‌പെൻഡ് ചെയ്ത് തടിയൂരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. കടുത്ത സാമ്പത്തിക   പ്രതിസന്ധിയ്ക്കിടെ വിപണിനിലവാരം നോക്കാതെ ക്രിസ്‌മസ് കേക്ക് നിർമ്മിച്ച്‌ വില്പനയ്ക്ക് എത്തിച്ചതും തിരിച്ചടിയായി. കേക്കുള്‍ക്ക് ഗുണനിലവാരം ഇല്ലാത്തതിനെ തുടർന്ന് തിരികെ എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

മുൻപരിചയമില്ലാതിരുന്നിട്ടും ബേക്കറി നിർമ്മാണ മേഖലയില്‍ പരീക്ഷണത്തിന് തയ്യാറായതാണ് തിരിച്ചടിയായത്. കേക്ക് ഉത്പാദന മേഖലയില്‍ വേണ്ടത്ര പരിചയം ഇല്ലാത്തതിനാല്‍ പുറത്തുനിന്ന് പരിചയസമ്ബന്നരെ നിയമിക്കേണ്ടി വരുമെന്നും ഇത് വെല്ലുവിളിയാകുമെന്നും ബോർഡ് മെമ്ബർമാർ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേക്ക് ഓർഡർ ചെയ്താണ് മില്‍മയുടെ ഔട്ട്‌ലെറ്റുകളില്‍ വിറ്റിരുന്നത്.