4000 ദിവസക്കൂലി; മില്‍മയില്‍ ജോലിയവസരം; സെപ്റ്റംബര്‍ 22ന് മുന്‍പ് അപേക്ഷിക്കണം

Spread the love

തിരുവനന്തപുരം: മില്‍മക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കാണ് പുതിയ നിയമനം നടക്കുന്നത്.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

അവസാന തീയതി: സെപ്റ്റംബര്‍ 22

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

എംബിഎ അല്ലെങ്കില്‍ തത്തുല്യം.

മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയിരിക്കണം.

ഡയറി/ ഫുഡ് പ്രൊഡക്‌ട് കമ്ബനിയില്‍ മാനേജീരിയല്‍ പോസ്റ്റില്‍ 10 വര്‍ഷം ജോലി ചെയ്തുള്ള പരിചയം വേണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 4000 രൂപ ശമ്പളമായി ലഭിക്കും. പുറമെ ടിഎ, ഡിഎ എന്നിവയും നിയമാനുസൃതമായി അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന മില്‍മ നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കുക.

ശേഷം Apply Now ബട്ടണ്‍ ക്ലിക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അവസാന തീയതി സെപ്റ്റംബര്‍ 22.

അപേക്ഷ: https://cmd.kerala.gov.in/