മില്‍മയില്‍ ജോലി നേടാൻ വീണ്ടും അവസരം; 29,400 രൂപ ശമ്പളം; അപേക്ഷ ആഗസ്റ്റ് ഏഴ് വരെ

Spread the love

കൊച്ചി: മില്‍മയില്‍ ജോലി നേടാൻ വീണ്ടും അവസരം. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പുതുതായി സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്.

ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവർക്ക് ആഗസ്റ്റ് 7 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മില്‍മയില്‍ സിസ്റ്റം സൂപ്പർവൈസർ നിയമനം. ആകെ ഒഴിവുകള്‍ 01. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 29,400 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത

പ്രായപരിധി ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കില്‍ കമ്പ്യൂട്ടർ സയൻസില്‍ പിജി.
or കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്ബ്യൂട്ടർ സയൻസ്/കമ്ബ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗില്‍ ബിരുദം
or കമ്പ്യൂട്ടർ സയൻസ്/കമ്ബ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളില്‍ മൂന്ന് വർഷത്തെ ഡിപ്ലോമ.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സോഫ്റ്റ് വെയർ, ഹാർഡ് വെയർ, മറ്റ് സിസ്റ്റം അനുബന്ധ ജോലികള്‍ എന്നിവയില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

തെരഞ്ഞെടുപ്പ്

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച്‌ എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ് നടക്കുക.

അപേക്ഷ

താല്‍പര്യമുള്ളവർക്ക് മില്‍മയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് സിസ്റ്റം സൂപ്പർവൈസർ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വിശദമായി വായിച്ച്‌ നോക്കുക. മില്‍മ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് നല്‍കേണ്ടതില്ല.

അപേക്ഷകള്‍ തന്നിരിക്കുന്ന ഗൂഗിള്‍ ഫോം ഉപയോഗിച്ച്‌ ആഗസ്റ്റ് 7 വരെ നല്‍കാം.