ജോലി നോക്കുന്നുണ്ടോ…? ഇതാണ് അവസരം; മില്‍മയില്‍ 338 ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം….

Spread the love

തിരുവനന്തപുരം: റീജനല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, മലബാർ റീജനല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സസ്‌ യൂണിയൻ ലിമിറ്റഡ് എന്നിവയ്ക്കു കീഴില്‍ മില്‍മയില്‍ വിവിധ തസ്തികകളിലെ 338 ഒഴിവിലേക്ക് 27 വരെ അപേക്ഷിക്കാം.

video
play-sharp-fill

സ്‌ഥിരം നിയമനമാണ്.

ഓഫിസർ, നോണ്‍ ഓഫിസർ, പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറികളിലായി തിരുവനന്തപുരം റീജനില്‍ 198 ഒഴിവുകളും മലബാർ റീജനില്‍ 140 ഒഴിവുകളുമാണുള്ളത്. പ്രധാന തസ്ത‌ികകള്‍, ഒഴിവ്, യോഗ്യത,ശമ്പളം ചുവടെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാന്റ് അസിസ്‌റ്റൻ്റ് (140 ഒഴിവ്): പത്താം ക്ലാസ് ജയം/തത്തുല്യം; 23,000-56,240 രൂപ.

ജൂനിയർ അസിസ്‌റ്റൻ്റ് (36): ബികോം, 2 വർഷം പരിചയം; 29,490-85,160 രൂപ.

ടെക്നിഷ്യൻ (34): ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ സർട്ടിഫിക്കറ്റ്; 29,490-85,160 രൂപ.

അസിസ്റ്റന്റ് ഡെയറി ഓഫിസർ (26): ഡെയറി ടെക്നോളജി/ഡെയറി സയൻസ് ബിടെക്, 2 വർഷം പരിചയം; 50,320-1,01,560 രൂപ

പ്രായം: 18-40

അപേക്ഷാഫീസ്: ഓഫിസർ തസ്തികകളില്‍ 1000 രൂപയും നോണ്‍ ഓഫിസർ തസ്ത‌ികകളില്‍ 700 രൂപയും പ്ലാന്റ് അസിസ്റ്റന്റ് തസ്തികകളില്‍ 500 രൂപയും. അർഹർക്ക് ഇളവുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്‌ഞാപനത്തില്‍.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ/സ്കില്‍ ടെസ്റ്റ്/ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്