മില്‍മ പാല്‍ വില കൂട്ടി; പച്ച, മഞ്ഞ കവറിലുള്ള പാലിന് നാളെ മുതല്‍ കൂടിയ നിരക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മിൽമ പാലിന് വില കൂടും. നാളെ മുതൽ പച്ച മഞ്ഞ കവറിലുള്ള പാലിനാണ് കൂടിയ നിരക്കാണ് വിപണിയിൽ ഈടാക്കുക.

മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്.