മിൽമ പിടിക്കാൻ സിപിഎം തയ്യാറെടുക്കുന്നു; തിരഞ്ഞെടുപ്പിൽ ഭേദഗതി വരുത്തി സർക്കാർ ഓർഡിനൻസ് ഇറക്കി
സ്വന്തം ലേഖകൻ
കൊച്ചി : മിൽമ പിടിക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങൾക്കു തുടക്കമിട്ട് മേഖലാ യൂണിയനുകളിലെ വോട്ടെടുപ്പിനു ജില്ലകൾ തിരിച്ചു വോട്ടവകാശം പരിമിതപ്പെടുത്തി സർക്കാർ ഓർഡിനൻസ് ഇറക്കി. കേരളത്തിലെ 3 മിൽമ മേഖലാ യൂണിയനുകളിൽ മലബാർ മേഖലയ്ക്കു കീഴിൽ ആറു ജില്ലകളും തിരുവനന്തപുരം, എറണാകുളം മേഖലകൾക്കു കീഴിൽ നാലു വീതം ജില്ലകളുമാണുള്ളത്. ഈ ജില്ലകളിൽ നിന്നു പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാർക്കാണ് മേഖലാ യൂണിയൻ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ വോട്ടവകാശം. ഏതു ജില്ലയിൽ നിന്നുള്ള സംഘം പ്രസിഡന്റിനും തങ്ങളുടെ മേഖലാ യൂണിയനു കീഴിലെ ഏതു ജില്ലയിലെ പ്രതിനിധിക്കും വോട്ടു ചെയ്യാൻ നിലവിലുള്ള അവകാശം അതതു ജില്ലയിലേക്കു പരിമിതപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം ഗവർണർ ഒപ്പു വച്ച ഓർഡിനൻസ് ഇറക്കിയത്.
Third Eye News Live
0