ശീതീകരിച്ച്‌ സൂക്ഷിച്ചാല്‍ മൂന്ന് ദിവസം വരെ കേടുകൂടാതെയിരിക്കും; മില്‍മയുടെ പശുവിൻ പാല്‍ ഇനി കുപ്പിയിലും; നാളെ മുതല്‍ വിപണിയിലെത്തും

Spread the love

തിരുവനന്തപുരം: മില്‍മയുടെ പശുവിൻ പാല്‍ നാളെ മുതല്‍ കുപ്പിയില്‍ വിപണിയിലെത്തും.

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനാണ് ഒരു ലിറ്റർ ബോട്ടില്‍ വിപണിയിലെത്തിക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലാകും ബോട്ടില്‍ മില്‍ക്കിന്റെ വിതരണോദ്ഘാടനം.

ചടങ്ങില്‍വെച്ച്‌ മികച്ച ഡീലർമാർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും. 2024-2025 വർഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജൻ്റുമാർ, മൊത്ത വിതരണ ഏജൻ്റുമാർ, റി-ഡിസ്ട്രിബ്യൂട്ടർ, ആപ്കോസ്, പാർലർ എന്നിവരെയാണ് ആദരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലിന്റെ തനതുഗുണവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു ലിറ്റർ പാലിന് 70 രൂപയാണ് വില. ശീതികരിച്ച്‌ സൂക്ഷിച്ചാല്‍ മൂന്നു ദിവസം വരെ കേടുകൂടാതെയിരിക്കും. ഗുണമേൻമയുള്ള ഫുഡ് ഗ്രേഡ്ബോട്ടിലാണ് പാക്കിംഗിന് ഉപയോഗിക്കുന്നതെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.