
തിരുവനന്തപുരം: വിപണിയിലെ സ്വകാര്യകമ്പനികളുമായുള്ള മത്സരം മറികടക്കാൻ കുപ്പിപ്പാലുമായി മില്‍മ.
ആദ്യമായാണ് കുപ്പിയിലടച്ച പാല്‍ മില്‍മ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
സ്വകാര്യകമ്പനികള്‍ നിലവില്‍ കുപ്പിപ്പാല്‍ വില്‍ക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മില്‍മയും കുപ്പിപ്പാലുമായി രംഗത്തെത്തുന്നത്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുക. 10,000 ലിറ്റർ കുപ്പിപ്പാല്‍ നിത്യേന വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർന്ന ഗുണമേന്മയുള്ള പുനരുപയോഗിക്കാവുന്ന ഒരു ലിറ്ററിൻ്റെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാല്‍ എത്തിക്കുക. കുപ്പി തുറന്ന് ഉപയോഗിച്ചശേഷം അവശേഷിക്കുന്നത് മൂന്നുദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാം.
56 രൂപയ്ക്കാണ് ഒരു ലിറ്റർ കവർപാല്‍ വില്‍ക്കുന്നത്. കുപ്പിപ്പാലിന് 60 രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് സൂചന. മികച്ച പ്രതികരണമുണ്ടായാല്‍ കൂടുതല്‍ പാല്‍ വില്‍പ്പനയ്ക്കെത്തിക്കും.