വീട്ടിലെ ചായകുടിയും മുടങ്ങും; സംസ്ഥാനത്തെ പാല്‍ ഉത്പാദനം ഇടിയുന്നു; മില്‍മയ്ക്ക് പ്രതിദിനം ആറ് ലക്ഷത്തിലധികം ലിറ്ററിന്റെ കുറവ്; കേരളം നേരിടുന്നത് ഗുരുതര പ്രതിസന്ധി…!

Spread the love

തിരുവനന്തപുരം: പൊരിവെയിലില്‍ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പാല്‍ ഉത്പാദനം ഇടിയുന്നു.

video
play-sharp-fill

പ്രതിദിനം 18.5 ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കുന്ന മില്‍മയ്ക്ക് ആറ് ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ട്.
കര്‍ണാടക,ആന്ധ്ര പ്രദേശ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മള്‍ട്ടി കോ-ഓപ്പറേറ്റീവ് ഡയറികളില്‍ നിന്നും പാല്‍ വാങ്ങിയാണ് ഈ കുറവ് നികത്തുന്നത്.

പുറമെ തൈര്, നെയ്യ്, മറ്റുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അധികം പാല്‍ ആവശ്യമാണ്. തമിഴ്നാട്ടിലും പാല്‍ ഉത്പാദനം കുറഞ്ഞതിനാലാണ് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മേഖലയില്‍ ആറു ലക്ഷത്തിലധികം ലിറ്ററാണ് പ്രതിദിന വില്പന . അതില്‍ രണ്ടര ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. തിരുവനന്തപുരത്ത് കുറവ് വരുന്ന പാല്‍ മുമ്പ് മലബാര്‍ മേഖലയില്‍ നിന്നാണ് എത്തിച്ചിരുന്നതെങ്കിലും അവിടെയും ഉത്പാദനം കുറഞ്ഞു.

വേനല്‍ കടുക്കുന്നതോടെ ഇനിയും കൂടുതല്‍ പാല്‍ എത്തിക്കേണ്ട അവസ്ഥയാണ്. അന്തരീക്ഷ താപനില കൂടുന്നതും സംസ്ഥാനത്ത് പാല്‍ ഉത്പാദനം കുറച്ചു.