കനത്ത ചൂടില്‍ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം; പാല്‍ ലഭ്യത കുറഞ്ഞതോടെ ക്ഷീരകര്‍ഷര്‍ പ്രതിസന്ധിയില്‍; കാലിത്തീറ്റ വില വർധനവും തിരിച്ചടിയാകുന്നു; ഇങ്ങനെപോയാല്‍ ചായകുടിക്ക് ചെലവ് കൂടും

Spread the love

കല്ലറ: കനത്ത ചൂടില്‍ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിട്ടതോടെ ക്ഷീരകര്‍ഷര്‍ പ്രതിസന്ധിയില്‍.

video
play-sharp-fill

പാല്‍ ലഭ്യതയിലെ കുറവാണ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നത്.
ദിവസം 20കിലോ പച്ചപ്പുല്ലെങ്കിലും ഒരു കറവപ്പശുവിന് വേണമെന്നാണ് മൃഗസംരക്ഷകര്‍ പറയുന്നത്.

തരിശിടങ്ങളിലെ തീപിടിത്തവും പച്ചപ്പുല്ലിന്റെ ലഭ്യതയില്‍ കുറവ് വരുത്തുന്നു. പ്രതിസന്ധികളുടെ നടുവില്‍ കാലിത്തീറ്റ വില ഒരു വര്‍ഷത്തിനിടെ 25 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്നുകാലികളെ വിറ്റഴിക്കാമെന്ന് കരുതിയാല്‍ വാങ്ങാനും ആളില്ല. ചൂട് കൂടിയതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റാവശ്യങ്ങള്‍ക്കും വെള്ളമില്ലാത്ത അവസ്ഥയാണ്.

ഒരു കറവപ്പശുവിന് ഒരു ദിവസത്തേക്ക് ഏറ്റവും കുറഞ്ഞത് 250 ലിറ്റര്‍ ശുദ്ധജലം വേണം. അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ കറവമാടുകളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയര്‍പ്പും കൂടും.

വേനല്‍ക്കാലത്തുള്ള തീറ്റയുടെ അളവില്‍ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുത്പാദനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ ഘടകങ്ങളായ കൊഴുപ്പ്,എസ്.എന്‍.എഫ്,ലാക്റ്റോസ് എന്നിവയും കുറയുന്നു.