സാധാരണക്കാരന് വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് എട്ട് രൂപയോളം വര്‍ദ്ധിപ്പിക്കും; പ്രഖ്യാപനം ഉടന്‍; യൂണിയൻ പ്രതിനിധികള്‍ അടിയന്തരയോഗം ചേരും
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് എട്ട് രൂപയോളം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.
മില്‍മ നിയോഗിച്ച സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ശുപാര്‍ശയടങ്ങിയ ഇടക്കാല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാന്‍ മൂന്ന് യൂണിയനുകളിലേയും പ്രതിനിധികള്‍ ഇന്ന് അടിയന്തരയോഗം ചേരും.
ഇതിന് ശേഷമാകും തീരുമാനം സര്‍ക്കാരിനെ അറിയിക്കുക. ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കമ്മിഷനും മറ്റുംകഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂ എന്നാണ് സമിതിയുടെ വിലയിരുത്തല്‍.
കഴിഞ്ഞതവണ പാല്‍വില കൂട്ടിയെങ്കിലും കമ്മിഷന്‍ കഴിഞ്ഞ് മൂന്നുരൂപ 66 പൈസ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. നാലുരൂപയാണ് ഏറ്റവും ഒടുവിലായി മില്‍മ ലിറ്ററിന് വില കൂട്ടിയത്.