ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യെ​ങ്കി​ലും കൂട്ടണം; പാ​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആവശ്യവുമായി മി​ല്‍​മ; കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും നിവേദനം

Spread the love

സ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം: പാ​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആവശ്യവുമായി മി​ല്‍​മ. ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യെ​ങ്കി​ലും കൂ​ട്ട​ണ​മെ​ന്നാ​ണ് മി​ല്‍​മ​യു​ടെ ആ​വ​ശ്യം.

video
play-sharp-fill

മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ തെ​രു​വ​ത്ത് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ചി​ഞ്ചു​റാ​ണി​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. 45 രൂ​പ മു​ത​ല്‍ 50 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ള്‍ ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് ചെ​ല​വ് വ​രു​ന്ന​തെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.

കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​തി​ച്ചു ക​യ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group