video
play-sharp-fill

പാല് തിളപ്പിക്കാൻ വെച്ചതിനുശേഷം സ്റ്റൗ ഓഫ് ചെയ്യാൻ  മറന്നുപോകുന്നത് വീടുകളിൽ സാധാരണമായി കണ്ടുവരുന്ന കാഴ്ചയാണ്; എന്നാൽ പാൽ കരിഞ്ഞുപോയതോർത്ത് ഇനി ആരും വിഷമിക്കേണ്ടി വരില്ല ;അടിയിൽപിടിച്ച പാൽ സ്വാദോടെ തന്നെ ഉപയോഗിക്കാൻ സാധിക്കും; ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ

പാല് തിളപ്പിക്കാൻ വെച്ചതിനുശേഷം സ്റ്റൗ ഓഫ് ചെയ്യാൻ മറന്നുപോകുന്നത് വീടുകളിൽ സാധാരണമായി കണ്ടുവരുന്ന കാഴ്ചയാണ്; എന്നാൽ പാൽ കരിഞ്ഞുപോയതോർത്ത് ഇനി ആരും വിഷമിക്കേണ്ടി വരില്ല ;അടിയിൽപിടിച്ച പാൽ സ്വാദോടെ തന്നെ ഉപയോഗിക്കാൻ സാധിക്കും; ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ

Spread the love

പാല് തിളപ്പിക്കാൻ വെച്ചതിനുശേഷം സ്റ്റൗ ഓഫ് ചെയ്യാൻ  മറന്നുപോകുന്നത് വീടുകളിൽ സാധാരണമായി കണ്ടുവരുന്ന കാഴ്ചയാണ്.

ചൂട് കൂടി അടിയിൽ പിടിച്ചാൽ പിന്നെ പറയേണ്ടതില്ല പാൽ കളയുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല. എന്നാൽ പാൽ കരിഞ്ഞുപോയതോർത്ത് ഇനി ആരും വിഷമിക്കേണ്ടി വരില്ല.

അടിയിൽപിടിച്ച പാൽ സ്വാദോടെ തന്നെ ഉപയോഗിക്കാൻ സാധിക്കും. ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ. ഏത് കരിഞ്ഞ പാലിനെയും സ്വാദിഷ്ടമാക്കാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാത്രം മാറ്റണം 

അടിയിൽപിടിച്ച പാൽ ഉടനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കണം. മാറ്റുമ്പോൾ അടിഭാഗത്തുള്ള പാൽ ഒഴിച്ച് ബാക്കിയുള്ളത് മാത്രം എടുക്കാൻ ശ്രദ്ധിക്കണം. ഇത് പാലിലെ കരിഞ്ഞ ഗന്ധത്തെ വ്യാപിപിക്കുന്നത്   തടയാൻ സഹായിക്കും.

ബ്രെഡ് ഉപയോഗിക്കാം 

മാറ്റിവെച്ച പാലിലേക്ക് ഒരു കഷ്ണം ബ്രെഡ് മുക്കിവെക്കാം. ഇത് പാലിലെ കരിഞ്ഞ ഗന്ധത്തേയും സ്വാദിനേയും വലിച്ചെടുക്കും. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ബ്രെഡ് മാറ്റാവുന്നതാണ്.

 വാനില 

അല്പം വാനില എക്സ്ട്രാക്ട പാലിലേക്ക് ചേർത്തുകൊടുക്കാം. ഇത് പാലിലെ കരിഞ്ഞ ഗന്ധത്തെ  നീക്കം ചെയ്യുകയും നല്ല ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഡെസേർട്ടുകൾ ഉണ്ടാക്കുവാനാണെങ്കിൽ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.

 പഞ്ചസാര 

ഒരു ടീസ്പൂൺ പഞ്ചസാര പാലിലേക്ക് ചേർത്തുകൊടുക്കാം. ചായ അല്ലെങ്കിൽ മധുരങ്ങൾ ഉണ്ടാക്കുവാനാണ് പാൽ ഉപയോഗിക്കുന്നതെങ്കിൽ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.

കറുവപ്പട്ട 

കറുവപ്പട്ട പൊടിച്ച് പാലിൽ ചേർത്ത് ചൂടാക്കിയാൽ പാലിലെ കരിഞ്ഞ സ്വാദും നല്ല ഗന്ധവും കിട്ടും.