
പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ലഫ്റ്റനന്റ് കേണല്‍ ദീപക് കുമാർ ശർമയുടെയും ഭാര്യ കേണല്‍ കാജല്‍ ബാലിയുടെയും ഡല്‍ഹിയിലെ വസതിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പണം അന്വേഷണ സംഘം കണ്ടെത്തി.
ലഫ്റ്റനന്റ് കേണല്‍ ദീപക് ശർമ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റില്‍ ഡപ്യൂട്ടി പ്ലാനിങ് ഓഫീസറായാണ് സേവനം അനുഷ്ഠിക്കുന്നത്. ഭാര്യ കാജല്‍ ബാലി രാജസ്ഥാനില്‍ കമാൻഡിങ് ഓഫീസറാണ്.
ഡിസംബർ 19ന് നടത്തിയ പരിശോധനയില്‍ 2.23 കോടി രൂപയുടെ കറൻസി നോട്ടുകളാണ് പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകളായി കെട്ടിക്കൂട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈക്കൂലി ഇടപാടുകള്‍ തെളിയിക്കുന്ന രേഖകളും പണമിടപാട്, ആശയവിനിമയവുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകളും റെയ്ഡില്‍ പിടിച്ചെടുത്തു. സ്വകാര്യ കമ്ബനികള്‍ക്ക് പ്രതിരോധ ഉല്പന്ന നിർമ്മാണ കരാറുകള്‍ ഉറപ്പാക്കിക്കൊടുക്കുന്നതിനായി ദീപക് ശർമ വ്യാപകമായി കൈക്കൂലി വാങ്ങിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.



