
നെടുമങ്ങാട് : അയല്‍വാസിയായ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിച്ച സൈനികന്‍ അറസ്റ്റിലായി. വെളളനാട് നാലുമുക്ക് ശ്യാമ ഭവനില്‍ ശിവപ്രസാദാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു പോയ അയല്‍വാസിയായ സ്ത്രീയെ കടന്നു പിടിച്ചു ദേഹോപദ്രവം നടത്തി. ആര്‍മിയില്‍ പഞ്ചാബില്‍ ജോലി നോക്കുന്ന ശിവപ്രസാദ് ലീവില്‍ നാട്ടില്‍ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഇയാള്‍ ലീവില്‍ വരുമ്ബോഴെല്ലാം മദ്യപിച്ച് നാട്ടുകാര്‍ക്ക് നിരന്തരം ശല്യം ഉണ്ടാക്കാറുണ്ടന്ന് പറയുന്നു.
ആര്യനാട് ഇൻസ്‌പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ വേണു, ഗ്രേഡ് എസ്.ഐമാരായ അന്‍സറുദീന്‍, സുരേഷ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group