
കൊല്ലത്ത് സൈനികൻ ട്രെയിൻ തട്ടി മരിച്ചു;ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം
സ്വന്തം ലേഖിക
കൊല്ലം: കൊല്ലം ചെങ്കോട്ട റെയില്‍പാതയിൽ സൈനികനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആവണീശ്വരത്താണ് മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം നെടുവന്നൂർ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0