video
play-sharp-fill
ഇന്ത്യന്‍ സൈനികരെ നായകളോട് ഉപമിച്ച്‌ പോസ്റ്റിട്ടു; സസ്പെൻഷനിലായതോടെ വീരചരമം പ്രാപിച്ച ധീരസൈനികര്‍ക്ക് അഭിവാദ്യവുമായി പുതിയ പോസ്റ്റ്; മര്യാദ പഠിച്ച് ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവര്‍

ഇന്ത്യന്‍ സൈനികരെ നായകളോട് ഉപമിച്ച്‌ പോസ്റ്റിട്ടു; സസ്പെൻഷനിലായതോടെ വീരചരമം പ്രാപിച്ച ധീരസൈനികര്‍ക്ക് അഭിവാദ്യവുമായി പുതിയ പോസ്റ്റ്; മര്യാദ പഠിച്ച് ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവര്‍

തിരുവനന്തപുരം: ഇന്ത്യന്‍ സൈനികരെ നായകളോട് ഉപമിച്ച്‌ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവര്‍ പോസ്റ്റിട്ടു. തുടർന്ന് സസ്പെന്‍ഷനിലായി. പിന്നീട്സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ ഫേസ്ബുക്കില്‍ പുതിയ പോസ്റ്റുമായി രംഗത്ത്. നെയ്യാറ്റിന്‍കര സ്വദേശി ടി സുജയ്‌കുമാറിനെയാണ് പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സപ്ലൈകോ റീജണല്‍ മാനേജര്‍ ജലജ റാണി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്.

സപ്ലൈകോ ജീവനക്കാരനായ ഇയാള്‍ വര്‍ക്ക് അറേഞ്ചിലൂടെയാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ ഡ്രൈവറായത്. സുജയ് കുമാറിന്റെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് സൈനികരടക്കമുള്ളവര്‍ പരാതിയുമായി മന്ത്രി ജി ആര്‍ അനിലിനെയും സപ്ലൈകോ സി എംഡി സഞ്ജീബ് കുമാര്‍ പട്ജോഷിയെയും സമീപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സുജയ്കുമാര്‍ പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മന്ത്രി ഇടപെട്ട് നടപടിക്ക് നിര്‍ദേശിച്ചത്. സസ്പെന്‍ഷന്‍ കാലയളവില്‍ സുജയ്കുമാറിന് ഉപജീവന ബത്തയ്ക്ക് അര്‍ഹതയുണ്ടെന്നും സപ്ലൈകോ ഉത്തരവില്‍ പറയുന്നു.

സൈനികരെ അപമാനിച്ച്‌ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട സിവില്‍ സപ്ലൈസ് മന്ത്രി ഓഫീസിലെ ജീവനക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എന്‍ ജി ഒ സംഘ് അടക്കമുള്ള സംഘടനകള്‍ രംഗത്ത് വരികയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സുജയ് കുമാറിന്റെ മോശം പരാമര്‍ശത്തെ തുടര്‍ന്ന് സൈനികരടക്കമുള്ളവര്‍ പരാതിയുമായി മന്ത്രി ജി ആര്‍ അനിലിനെയും സപ്ലൈകോ സി എംഡി സഞ്ജീബ് കുമാര്‍ പട്ജോഷിയെയും സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം വിവാദമായതിനെ തുടര്‍ന്ന് സുജയ്കുമാര്‍ പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മന്ത്രി ഇടപെട്ട് നടപടിക്ക് നിര്‍ദേശിച്ചത്. സസ്പെന്‍ഷന്‍ കാലയളവില്‍ സുജയ്കുമാറിന് ഉപജീവന ബത്തയ്ക്ക് അര്‍ഹതയുണ്ടെന്നും സപ്ലൈകോ ഉത്തരവില്‍ പറയുന്നു.