
നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടൻ എന്ന ചിത്രത്തിനു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം മിലൻ ചിത്രീകരണം പൂർത്തിയായി; പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ എത്തരത്തിൽ ബാധിക്കുന്നുവെന്നതിൻ്റെ നേർചിത്രം കൂടിയാണ് മിലൻ….
നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടൻ എന്ന ചിത്രത്തിനു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം മിലൻ ചിത്രീകരണം പൂർത്തിയായി.
പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ എത്തരത്തിൽ ബാധിക്കുന്നുവെന്നതിൻ്റെ നേർചിത്രം കൂടിയാണ് മിലൻ.
കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ് വി എന്നിവർ കഥാപാത്രങ്ങളാകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാനർ – ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, സംവിധാനം – ആർ ശ്രീനിവാസൻ, ഛായാഗ്രഹണം – കിഷോർലാൽ, എഡിറ്റിംഗ്, കളറിസ്റ്റ് – വിഷ്ണു കല്യാണി, തിരക്കഥ – അഖിലൻ ചക്രവർത്തി, സംഗീതം, പശ്ചാത്തല സംഗീതം – രഞ്ജിനി സുധീരൻ, ഗാനരചന – അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, പ്രോജക്ട് കോ-ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, പിആർഓ – അജയ് തുണ്ടത്തിൽ.