ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനി പാലൊഴുകും; ക്യാമ്പുകളിൽ സൗജന്യമായി പാൽ വിതരണം ചെയ്യാൻ മിൽമ
സ്വന്തം ലേഖകൻ
കൊച്ചി: കേരളം കണികണ്ടുണരുന്ന നന്മ എന്ന ടാഗ് ലൈൻ പ്രളയകാലത്ത് അന്വർത്ഥമാക്കുകയാണ് കേരളത്തിന്റെ സ്വന്തം പാൽ മിൽമ..! പ്രളയകാലത്ത് ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് സൗജന്യമായി പാൽ വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് മിൽമ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇതിനെ സാധാരണക്കാരായ ആളുകൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിയ സാധാരണക്കാരുടെ കുട്ടികൾക്ക് പോഷക സമൃദ്ധമായ പാൽ ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രളയം ബാധിച്ച മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ പാൽ എത്തിക്കുമെന്നാണ് ഇപ്പോൾ മിൽമയുടെ പ്രഖ്യാപനം.
മിൽമ എറണാകുളം മേഖല യൂണിയൻ പ്രളയക്കെടുത്തിയിൽപെട്ട എറണാകുളം,തൃശൂർ,കോട്ടയം,ഇടുക്കി എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യമായി മിൽമാ പാൽ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. പാൽ ആവശ്യമുള്ള ക്യാമ്പുകളിലെ ചാർജുള്ള ഓഫീസർമാർ അതാത് ഡയറികളിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
എറണാകുളം :- 9447078010
തൃശൂർ :- 9447543276
കോട്ടയം :- 9447532106
ഇടുക്കി :- 9447396859
എന്ന്,
Dr. M മുരളീധരദാസ്
മാനേജിംഗ് ഡയറക്ടർ
Mob:- 9447510601
ജോൺ തെരുവത്ത്
ചെയർമാൻ
Mob:- 9447194787
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0