‘തൊണ്ട തൊഴിലാളി തെണ്ടി തുടങ്ങി’….! രാത്രി പത്തിന് ശേഷവും ഉത്സവപ്പറമ്പുകളിലും, മറ്റു പരിപാടികള്‍ക്കും മൈക്ക് അനുവദിക്കണം; ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ ഒറ്റയാള്‍ സമരം
ചേർത്തല: രാത്രി പത്തിന് ശേഷവും ഉത്സവപ്പറമ്പുകളിലും, മറ്റു പരിപാടികള്‍ക്കും മൈക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ ഒറ്റയാള്‍ പ്രതിഷേധം.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടണക്കാട് കടേപറമ്പ് വീട്ടില്‍ പി കെ സാബു ( 44 ) വാണ് കലാകാരൻന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭിക്ഷാടനം നടത്തിയത്. ‘തൊണ്ട തൊഴിലാളി തെണ്ടി തുടങ്ങി’ എന്ന പ്ലക്കാർഡ് കഴുത്തില്‍ തൂക്കി കലാകാരൻമാരുടെ അവകാശങ്ങള്‍ സമൂഹത്തോട് വിളിച്ച് പറഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്.
ഉത്സവ സീസണില്‍ രാത്രി 12 വരെ എങ്കിലും പൊലീസ് മൈക്ക് അനുവദിച്ചാല്‍ കലാകാരൻമ്മാർക്ക് പരിപാടികള്‍ അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് സാബു പറഞ്ഞു. പട്ടണക്കാട് നിന്നും തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ക്ക് ഗായകൻ ബിനു ആനന്ദ് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വിവിധയിടങ്ങളില്‍ വിവിധ കലാകരൻന്മാർ സാബുവിന്റെ പ്രതിഷേധ പരിപാടികളിലും പങ്കാളികളായി. ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പരിപാടി അവസാനിപ്പിച്ചു.