video
play-sharp-fill

പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും നല്ല നഗരം ഏത് ? രണ്ടാം സ്ഥാനത്ത് ദുബായ്; പതിവ് തെറ്റച്ചില്ല,ഇന്ത്യന്‍ നഗരങ്ങള്‍ തുലോം പിന്നില്‍; പട്ടിക പുറത്ത്

പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും നല്ല നഗരം ഏത് ? രണ്ടാം സ്ഥാനത്ത് ദുബായ്; പതിവ് തെറ്റച്ചില്ല,ഇന്ത്യന്‍ നഗരങ്ങള്‍ തുലോം പിന്നില്‍; പട്ടിക പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ദില്ലി: സ്വന്തം നാട്ടിൽ നിന്ന് വിദേശത്ത് പോയി ജോലി സമ്പാദിച്ച് ജീവിക്കാൻ താത്പര്യപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. മലയാളികൾ ഏറ്റവും കൂടുതൽ കുടിയേറുന്നത് ഗൾഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമാണ്. എന്നാൽ ഏത് സ്ഥലമാണ് ജീവിക്കാൻ നല്ലത് ?

ഇന്റർനേഷൻസ് എക്‌സ്പാറ്റ് സിറ്റി റാങ്ക് ലിസ്റ്റ് 2022 പ്രകാരം സ്‌പെയിനിലെ വലെൻഷ്യ ആണ് കുടിയേറാൻ ഏറ്റവും മികച്ച നഗരം. ജീവിത നിലവാരം, പൊതുഗതാഗതം, തൊഴിൽ സാധ്യത എന്നിവ പരിഗണിച്ചാണ് വലെൻഷ്യയ്ക്ക് ഒന്നാം സ്ഥാനം നൽകിയത്. രണ്ടാം സ്ഥാനത്ത് ദുബായ് ആണ്. മൂന്നാമത് മെക്‌സിക്കോ സിറ്റിയും ഇടം പിടിച്ചു.
ലിസ്ബൺ, മഡ്രിഡ്, ബാംഗോക്ക്, ബേസൽ, മെൽബൺ, അബു ദാബി, സിംഗപ്പൂർ എന്നിവയാണ് 4-10 സ്ഥാനങ്ങൡലുള്ള നഗരങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിയേറാൻ ഏറ്റവും മോശം നഗരം ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ് ബർഗാണ്. തൊട്ടുമുകളിൽ ജർമനിയിലെ ഫാങ്ക്ഫർട്ടുമുണ്ട്. ഏറ്റവും മോശം നഗരങ്ങളിൽ പാരിസിന്റെ സ്ഥാനം ഏട്ടാമതാണ്. 7 മുതൽ 1 വരെയുള്ള സ്ഥാനങ്ങൾ ഇസ്താംബുളും, ഹോങ്ങ് കോങ്ങും, ഹാംബർഗും, മിലനും, വാങ്ക്വറും, ടോക്യോയും, റോമും നേടി.